ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സ്: പ്രണതി നായക് ഫൈനല്‍ കാണാതെ പുറത്ത്


1 min read
Read later
Print
Share

നാല് വിഭാഗങ്ങളില്‍ നിന്നുമായി 42.565 പോയന്റുകള്‍ നേടിയ പ്രണതി 29-ാം റാങ്കിലാണ് മത്സരം പൂര്‍ത്തീകരിച്ചത്.

Photo: twitter.com|Media_SAI

ടോക്യോ: ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഇന്ത്യയുടെ പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതകളുടെ മത്സരത്തിൽ പ്രണതി നായക് പുറത്തായി.

ആദ്യ റൗണ്ടില്‍ തന്നെയാണ് താരം തോറ്റുമടങ്ങിയത്. നാല് വിഭാഗങ്ങളില്‍ നിന്നുമായി 42.565 പോയന്റുകള്‍ നേടിയ പ്രണതി 29-ാം റാങ്കിലാണ് മത്സരം പൂര്‍ത്തീകരിച്ചത്.

ആദ്യ 24 റാങ്കുകളിലെത്തുന്ന താരങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ റൗണ്ടില്‍ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും പിന്നീട് അത് നിലനിര്‍ത്താന്‍ താരത്തിന് കഴിഞ്ഞില്ല.

Content Highlights: India gymnast Pranati Nayak failed to qualify for the all round final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram