Photo: twitter
ടോക്യോ: ഒളിമ്പിക്സ് മിക്‌സഡ് ഡബിള്‍സ് അമ്പെയ്ത്ത് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്ത്യയുടെ ദീപിക കുമാരി-പ്രവീണ്‍ യാദവ് സഖ്യത്തെ റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ ആന്‍ സാന്‍-കിം ജി ഡിയോക്ക് സഖ്യം തോല്‍പ്പിച്ചു.
6-2 എന്ന സ്‌കോറിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. പ്രീക്വാര്‍ട്ടറില്‍ പുറത്തെടുത്ത മികവ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ ടീമിന് സാധിച്ചില്ല.
മൂന്നാം സെറ്റില്‍ മുന്നിലെത്തിയെങ്കിലും നിര്‍ണായകമായ നാലാം സെറ്റില്‍ ശരാശരി പ്രകടനം മാത്രമാണ് ദീപിക കുമാരിയ്ക്കും പ്രവീണ്‍ യാദവിനും പുറത്തെടുക്കാനായത്. മറുവശത്ത് കൊറിയന്‍ താരങ്ങള്‍ ലോകോത്തര നിലവാരമുള്ള പ്രകടനമാണ് എല്ലാ സെറ്റിലും പുറത്തെടുത്തത്.
സെമി ഫൈനലില്‍ കൊറിയന്‍ ടീം മെക്‌സിക്കോയെ നേരിടും.
Content Highlights: Deepika Kumari and Pravin Jadhav eliminated from quarterfinals, archery tokyo 2020