സ്വർണ മെഡലുമായി ക്യുൻ | Photo: Reuters
ടോക്യോ: ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ട്രാന്‍സ്‌ജെൻഡറായി കാനഡയുടെ ഫുട്‌ബോള് താരം ക്യുന്‍. ടോക്യോയില്‍ വനിതാ ഫുട്‌ബോളില്‍ കനേഡിയന്‍ ടീമിനൊപ്പം സ്വര്‍ണം നേടിയാണ് ക്യുന്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സ്വീഡനെ കീഴടക്കിയായിരുന്നു കാനഡയുടെ സ്വര്‍ണനേട്ടം.
25-കാരിയായ ക്യുന്‍ കാനഡയുടെ മധ്യനിര താരമാണ്. ദേശീയ ടീമിനായി 69 മത്സരങ്ങള്‍ കളിച്ച ക്യുന്‍ 2016 റിയോ ഒളിമ്പിക്‌സില്‍ വെങ്കലം നേടിയ ടീമില്‍ അംഗമായിരുന്നു. എന്നാല്‍ അന്ന് ക്യുന്‍ തന്റെ ട്രാന്‍സ്‌ജെൻഡർ വ്യക്തിത്വം വെളിപ്പെടുത്തിയിരുന്നില്ല.
2004 മുതലാണ് ട്രാന്‍സ്‌ജെൻഡർ അത്‌ലറ്റുകള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചത്. ടോക്യോ ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ പങ്കെടുത്ത ന്യൂസീലന്റ് താരം ലോറെല്‍ ഹബ്ബാര്‍ഡും ട്രാന്‍സ്‌ജെൻഡറാണ്. ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ആദ്യ ട്രാന്‍സ് വനിത എന്ന റെക്കോര്‍ഡും ലോറെല്‍ സ്വന്തമാക്കി.
Content Highlights: Canada's Quinn Becomes First Transgender Athlete to Win Olympic Medal