Photo: twitter.com|b_dechambeau
ടോക്യോ: ഒളിമ്പിക്‌സിന് വെല്ലുവിളിയുയര്‍ത്തി വീണ്ടും ടോക്യോയില്‍ കോവിഡ്. ഇത്തവണ അമേരിക്കയുടെ ഗോള്‍ഫ് താരം ബ്രൈസണ്‍ ഡി ഷാമ്പ്യുവിനാണ് രോഗം സ്ഥിരീകരിച്ചത്.
അമേരിക്കയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന ബ്രൈസണ് ടോക്യോ ഒളിമ്പിക്‌സ് നഷ്ടമാകും. കഴിഞ്ഞ വര്‍ഷം യു.എസ്.ഓപ്പണ്‍ ചാമ്പ്യനായിരുന്ന താരം ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ്.
ബ്രൈസണ് പകരം പാട്രിക്ക് റീഡ് അമേരിക്കയ്ക്ക് വേണ്ടി മത്സരിക്കും. 'ഒളിമ്പിക്‌സില്‍ അമേരിക്കയ്ക്ക് വേണ്ടി പങ്കെടുക്കാന്‍ സാധിക്കാത്തില്‍ എനിക്ക് അതിയായ വിഷമമുണ്ട്. എന്റെ രാജ്യത്തെ പ്രതിനിധീകരിക്കുക എന്നത് അഭിമാനകരമായ കാര്യമാണ്. പക്ഷേ എനിക്കതിന് സാധിച്ചില്ല. എന്റെ രാജ്യത്തിനായി പോരാടുന്ന കായികതാരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. പെട്ടെന്ന് കളിക്കളത്തിലേക്ക് തിരിച്ചുവരാനാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'-ബ്രൈസണ്‍ വ്യക്തമാക്കി.
ഇന്നലെ ജര്‍മനിയുടെ സൈക്ലിസ്റ്റായ സൈമണ്‍ ഗെഷെക്കിനും കോവിഡ് ബാധിച്ചിരുന്നു. താരത്തിനും ടോക്യോ ഒളിമ്പിക്‌സ് നഷ്ടമായിരുന്നു.
Content Highlights: Bryson DeChambeau out of Tokyo Olympics after positive Covid test