20 കിലോമീറ്റര്‍ നടത്തത്തില്‍ ഭാവന ജത് ടോക്യോ ഒളിമ്പിക്‌സിന്


1 min read
Read later
Print
Share

ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മണിക്കൂര്‍ 29 മിനിറ്റ് 54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഭാവന ഒളിമ്പിക്‌സിന് സ്ഥാനമുറപ്പിച്ചത്.

Bhavna Jat Photo Courtesy: ANI

ന്യൂഡല്‍ഹി: വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ ഭാവന ജത് ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടി. ശനിയാഴ്ച നടന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഒരു മണിക്കൂര്‍ 29 മിനിറ്റ് 54 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഭാവന ഒളിമ്പിക്‌സിന് സ്ഥാനമുറപ്പിച്ചത്.

ഒരു മണിക്കൂര്‍ 31 മിനിറ്റായിരുന്നു യോഗ്യതാമാനദണ്ഡം. ഇതോടെ രണ്ടുവര്‍ഷംമുമ്പ് ബേബി സൗമ്യ സ്ഥാപിച്ച ദേശീയ റെക്കോഡും (1:31:29) ഭാവന മറികടന്നു. 23-കാരിയായ ഭാവന, രാജസ്ഥാനിലെ രാജ്സമന്ദ് സ്വദേശിയാണ്.

വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഒളിമ്പിക്‌സ് യോഗ്യതനേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാണ്. കുശ്ബീര്‍ കൗര്‍ 2016 ഒളിമ്പിക്‌സില്‍ പങ്കെടുത്തിരുന്നു.

Content Highlights: Bhawna Jat qualified for Tokyo Olympics 2020 in 20km race walk

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram