ലൈറ്റ് വെയ്റ്റ് ഡബിള്‍സ്‌ തുഴച്ചിലില്‍ ഇന്ത്യയുടെ അര്‍ജുന്‍-അരവിന്ദ് സഖ്യം സെമിഫൈനലില്‍


1 min read
Read later
Print
Share

ആദ്യ റൗണ്ടില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഇന്ത്യന്‍ ടീം സെമി ഫൈനല്‍ ഉറപ്പിച്ചത്.

Photo: twitter.com|Media_SAI

ടോക്യോ: തുഴച്ചില്‍ ലൈറ്റ് വെയ്റ്റ് ഡബിള്‍ സ്‌കള്‍സ് റെപ്പഷാഗെ മത്സരത്തില്‍ ഇന്ത്യയുടെ അര്‍ജുന്‍ ലാല്‍ ജത്-അരവിന്ദ് സിങ് സഖ്യം സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യ റൗണ്ടില്‍ മൂന്നാം സ്ഥാനത്തെത്തിയാണ് ഇന്ത്യന്‍ ടീം സെമി ഫൈനല്‍ ഉറപ്പിച്ചത്.

2000 മീറ്റര്‍ ദൂരം ഇന്ത്യന്‍ ടീം 6:51.36 സമയം കൊണ്ട് മറികടന്നു. പോളണ്ടാണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. സ്‌പെയിന്‍ രണ്ടാം സ്ഥാനത്ത് മത്സരം പൂര്‍ത്തിയാക്കി.

ആദ്യ 1000 മീറ്ററില്‍ നാലാം സ്ഥാനത്തായിരുന്നു അര്‍ജുന്‍-അരവിന്ദ് സഖ്യം പിന്നീട് മികച്ച പ്രകടനം പുറത്തെടുത്ത് മൂന്നാം സ്ഥാനത്തെത്തുകയായിരുന്നു.

Content Highlights: Arjun and Arvind, Lightweight men's double sculls repechage, semi final

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram