അൻഷു മാലിക്ക് | Photo: twitter| Anshu Malik
ടോക്യോ: ഗോദയില്‍ നിന്ന് ഇന്ത്യയെ തേടി വീണ്ടും സന്തോഷ വാര്‍ത്ത. വനിതകളുടെ 57 കിലോഗ്രാം ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെങ്കലത്തിനായി ഗോദയിലറങ്ങും.
ആദ്യ റൗണ്ടില്‍ അന്‍ഷുവിനെ തോല്‍പ്പിച്ച ബെലാറസ് താരം ഐറീന കുറാച്കീന ഫൈനലിലെത്തിയതോടെ റെപ്പാഷെയിലൂടെ ഇന്ത്യന്‍ താരം വെങ്കല മത്സരത്തിനായി യോഗ്യത നേടുകയായിരുന്നു. ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ഐറീന കുറാച്കീനയോട് 8-2 എന്ന സ്‌കോറിനാണ് ആദ്യ റൗണ്ടില്‍ അന്‍ഷു തോറ്റത്.
റെപ്പാഷെയില്‍ രണ്ട് മത്സരങ്ങളാണ് ഇന്ത്യന്‍ താരം നേരിടേണ്ടത്. ആദ്യ മത്സരത്തില്‍ റഷ്യന്‍ താരം വലേറിയ കൊബ്‌ലോവയാണ് അന്‍ഷുവിന്റെ എതിരാളി. കുറാച്കീനയോട് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റ താരമാണ് വലേറിയ. ഇതില്‍ വിജയിച്ചാല്‍ രണ്ടാം മത്സരത്തിനിറങ്ങും. അത്് വെങ്കല മെഡല്‍ പോരാട്ടമായിരിക്കും. ഇതില്‍ ബള്‍ഗേറിയയുടെ ജോര്‍ജീവ എവ്‌ലീന നിക്കോളോവയാകും എതിരാളി. കുറാച്കീനയോട് സെമി ഫൈനലില്‍ തോറ്റ താരമാണ് എവ്‌ലീന നിക്കോളോവ.
Content Highlights: Anshu Malik Tokyo Olympics Bronze Medal Match Wrestling Repechage