Photo: Getty Images
ഒന്നര കൊല്ലം മുന്‍പ് വരെ ഇറാന്റെ ഒരേയൊരു വനിതാ ഒളിമ്പിക് മെഡല്‍ ജേതാവായിരുന്നു കിമിന അലിസാദെ. ഒരൊറ്റ രാത്രി കൊണ്ടാണ് എല്ലാം മാറിമറിഞ്ഞത്. രായ്ക്കുരാമാനം ഒളിമ്പിക് മെഡലടക്കം സകലതും കെട്ടിപ്പെറുക്കി നാടുവിടുകയായിരുന്നു കിമിന. കപട്യവും നുണകളും അനീതിയും വ്യാജസ്തുതികളും നിറഞ്ഞ അന്തരീക്ഷത്തില്‍ തുടരാനാവില്ലെന്ന് റിയോ ഒളിമ്പിക്‌സില്‍ തൈക്വാണ്ടോ വെങ്കലം നേടിയ കിമിയ വിളിച്ചുപറഞ്ഞു.
ജര്‍മനിയില്‍ അഭയം തേടിയ കിമിയെ എന്നിട്ടും ഇറാനിലെ യാഥാസ്ഥിതിക നടപ്പുസമ്പ്രദായത്തെ വെറുതെവട്ടില്ല. 'എന്റെ ഒളിമ്പിക് മെഡല്‍ നേട്ടം രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയായിരുന്നു. ഇറാനിലെ അടിച്ചമയര്‍ത്തപ്പെടുന്ന ലക്ഷക്കണക്കിന് സ്ത്രീകളില്‍ ഒരാളാണ് ഞാന്‍. സ്ത്രീകള്‍ അവര്‍ പറന്നുയ് വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. സ്വന്തമായി അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യംപോലുമില്ല. ഞങ്ങള്‍ അവിടെ വെറും ഉപകരണങ്ങള്‍ മാത്രമാണ്. ജര്‍മനിയിലിരുന്ന് കിമിയ സമൂഹ്യമാധ്യമങ്ങളിളുടെ പുരപ്പറത്ത്കയറി വിളിച്ചുപറഞ്ഞു.
ഇറാന്‍ ഭരണകൂടത്തിന് സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു അത്. വാലുപൊക്കിയ പെണ്ണിനെതിരേ അവര്‍ വെറുതെയിരുന്നില്ല. ആദ്യ ഭീഷണി സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുന്നു. പിന്നെ ജര്‍മനിക്കുവേണ്ടി മത്സരിക്കാനിരുന്ന കിമിയയുടെ വഴിയും അടച്ചു. മറ്റ് രാജ്യങ്ങള്‍ക്കുവേണ്ടി മത്സരിക്കാനാവില്ലെന്ന് പറഞ്ഞ് രംഗത്തുവന്ന് ഇറാനിയന്‍ തൈക്വാണ്ടോ അസോസിയേഷനാണ്.
എന്നിട്ടും വിട്ടുകൊടുക്കാന്‍ കിമിയ ഒരുക്കമായിരുന്നില്ല. ഒരു ഭീഷണിക്കും സമ്മര്‍ദത്തിനും വഴങ്ങാതെ അവര്‍ ടോക്യോയിലെത്തി. അഭയാര്‍ഥിയായി. ഒളിമ്പിക് അസോസിയേഷന്റെ അഭയാര്‍ഥികളുടെ ടീമായ EORലെ ഇരുപത്തിയൊന്‍പത് താരങ്ങളില്‍ ഒരാളണ് കിമിയ.

ഇറാനില്‍ നിന്ന് പലായനം ചെയ്‌പ്പോള്‍ എന്റെ കരിയര്‍ അവസാനിച്ചുവെന്നാണ് കരുതിയത്. അതൊരു വല്ലാത്ത കാലമായിരുന്നു. നിങ്ങള്‍ രാജ്യം മാറി. ഭാഷ മാറി. എല്ലാം മാറി. മനസ് സമ്മര്‍ദത്തിന് അടിപെട്ടു. കഠിനമായ ആ കാലത്ത് തെയ്ക്വാണ്ടോയാണ് തുണയ്‌ക്കെത്തിയത്. പരിശീലനസമയത്ത് ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ഓര്‍ക്കാറുണ്ടായിരുന്നില്ല. ഇന്ന് ഞാനൊരു സ്വതന്ത്ര സ്ത്രീയാണ്. ഒരു കായികതാരവുസാണ്. ടോക്യോയില്‍ ഞെട്ടുന്ന തുടക്കമാണ് സുനാമിയെന്നൊരു അപരനാമം കൂടിയുള്ള കിമിയയുടേത്. ആദ്യ മത്സരത്തില്‍ രണ്ടുവട്ടം ഒളിമ്പിക് ചാമ്പ്യനായ ബ്രിട്ടന്റെ ജേഡ് ജോണ്‍സണെ നിലംപരിശാക്കി. റിയോയിലെ പോലെ ടോക്യോയിലും ഒരു മെഡല്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍, സെമിയില്‍ റഷ്യയുടെ തത്യാന മിനിനയ്ക്ക് മുന്നില്‍ അടിതെറ്റി. ഈ കടമ്പ കടന്നിരുന്നെങ്കില്‍ മെഡല്‍ നേടുന്ന ആദ്യ അഭയാര്‍ഥി ടീമംഗം എന്ന അസുലഭ ബഹുമതി സ്വന്തമാകുമായിരുന്നു കിമിയയ്ക്ക്. തലനാരിഴയ്ക്കാണ് ഇത് നഷ്ടമായത്. എന്നാല്‍, കിമിയയുടെ പോരാട്ടം പക്ഷേ, വൃഥാവിലായില്ല. ഇറാനില്‍ അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകള്‍ക്കുവേണ്ടിയായിരുന്നു അവരുടെ പോരാട്ടവും. അവരുടെ നെഞ്ചിന് നേരെയായിരുന്നു കരുത്തുറ്റ ഓരോ കിക്കും. ഈ പോരാട്ടമാണ് സ്വന്തം നാട്ടിലെ സ്ത്രീകളുടെ ദുരവസ്ഥ ഒരിക്കല്‍ക്കൂടി ലോകത്തിന് മുന്നിലെത്തിച്ചത്. അതാണ് കിമിയയുടെ പോരാട്ടത്തിന്റെ വിജയവും. മെഡല്‍ അതിനൊരു വെറും മേമ്പൊടി മാത്രമേ ആകുമായിരുന്നുള്ളൂ.