ഈ പ്രായത്തിലും എന്നാ ഒരിതാ... 44-ാം വയസ്സില്‍ ഒളിമ്പിക് യോഗ്യത നേടി ഒക്‌സാന


1 min read
Read later
Print
Share

ഏഴ് ഒളിമ്പിക്സുകളില്‍ പങ്കെടുത്തപ്പോള്‍ തന്നെ ആ ബഹുമതി നേടുന്ന ഏക വനിതാ ജിംനാസ്റ്റ് ആയി ഒക്സാന മാറിയിരുന്നു

Photo Credit: Getty Images

താഷ്‌കെന്റ്: കൗമാരതാരങ്ങള്‍ അടക്കിവാഴുന്ന ജിംനാസ്റ്റിക്സില്‍ ചരിത്രം കുറിക്കുകയാണ് ഉസ്ബെക്കിസ്താന്‍ താരം ഒക്സാന ചുസോവിറ്റിന. ഒക്സാനയ്ക്ക് പ്രായം 44. പക്ഷേ, അവര്‍ ടോക്യോ ഒളിമ്പിക്സിന് പോവുകയാണ്. വനിതാതാരത്തിന്റെ എട്ടാം ഒളിമ്പിക്സ്.
സോവിയറ്റ് യൂണിയന്‍, ഉസ്ബെക്കിസ്താന്‍, ജര്‍മനി എന്നീ മൂന്ന് രാജ്യങ്ങളെ അവര്‍ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഴ് ഒളിമ്പിക്സുകളില്‍ പങ്കെടുത്തപ്പോള്‍ തന്നെ ആ ബഹുമതി നേടുന്ന ഏക വനിതാ ജിംനാസ്റ്റ് ആയി ഒക്സാന മാറിയിരുന്നു.

1992ല്‍ ബാഴ്സലോണയിലാണ് തുടക്കം. അന്ന് ടീമിനത്തില്‍ സ്വര്‍ണം നേടി. വ്യക്തിഗത ഒളിമ്പിക് മെഡലിന് 16 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. 2008 ബെയ്ജിങ്ങില്‍ വോള്‍ട്ടില്‍ വെള്ളി. 2006 മുതല്‍ 2012 വരെ ജര്‍മനിയെയാണ് പ്രതിനിധീകരിച്ചത്. കാല്‍ നൂറ്റാണ്ടിലേറെ നീളുന്ന കരിയറില്‍ 16 ലോക ചാമ്പ്യന്‍ഷിപ്പുകളിലും നാല് ഏഷ്യന്‍ ഗെയിംസിലും പങ്കെടുത്തിട്ടുണ്ട്.
ഒറ്റ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത മെഡല്‍ (ഒമ്പത്) നേടിയ താരമാണ്. ഏഷ്യന്‍ ഗെയിംസിലും ലോക ചാമ്പ്യന്‍ഷിപ്പിലും ലോകകപ്പിലും സ്വര്‍ണം നേടിയിട്ടുണ്ട്. ഒരു മകനുണ്ടായ ശേഷം ജിംനാസ്റ്റിക്സിലേക്ക് മടങ്ങിയെത്തി ഒട്ടേറെ നേട്ടങ്ങള്‍ സ്വന്തമാക്കി. ടോക്യോയുടെ ശ്രദ്ധാകേന്ദ്രമായി ഒക്സാന മാറും.

Content Highlights: 44-year-old gymnast, qualifies for record-extending 8th Olympics

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram