പതാക വാഹകരായി രണ്ടു പേര്‍, ഇത് തുല്യതയുടെ ഒളിമ്പിക്‌സ്


1 min read
Read later
Print
Share

നിലവില്‍ ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.

Photo Credit: Getty Images

ജെനീവ: കൊറോണ വൈറസിന്റെ ഭീഷണിയിലാണ് ടോക്യോ ഒളിമ്പിക്‌സ്. നിശ്ചയിച്ച തിയതിയില്‍ തന്നെ നടക്കുമോ അതോ മാറ്റിവെക്കുമോ എന്ന കാര്യമൊന്നും ഇതുവരെ തീരുമാനമായിട്ടില്ല.

എന്നാല്‍, ഇത്തവണത്തെ ഒളിമ്പിക്‌സിന് ഒരുപാട് പ്രത്യേകതകളുണ്ട്. ഒന്നിന് പകരം രണ്ട് പേരാവും ടോക്യോയില്‍ രാജ്യത്തിന്റെ പതാകയുമായി ഉദ്ഘാടന ചടങ്ങില്‍ മാര്‍ച്ച് പാസ്റ്റ് ചെയ്യുക. ഒരു പുരുഷനും ഒരു സ്ത്രീയുമാവും പതാക വാഹകരാവുക.

ലിംഗസമത്വം നിറഞ്ഞ ഒളിമ്പിക്‌സാവും ഇത്തവണത്തേതെന്ന് ഒളിമ്പിക്‌സ് കമ്മിറ്റി അറിയിച്ചു. ആകെ പങ്കെടുക്കുന്ന അത്‌ലറ്റുകളില്‍ 48.5 ശതമാനവും വനിതകളാണ്. 206 ടീമുകളാണ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നത്. നിലവില്‍ ജൂലായ് 24 മുതല്‍ ഓഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ് നിശ്ചയിച്ചിരിക്കുന്നത്.

Content Highlights: 2 flagbearers, male & female, allowed at Tokyo 2020 opening ceremony

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram