കോഴിക്കോട്: ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ സെമിഫൈനലില്‍. ഹരിയാണയെ മൂന്ന് സെറ്റില്‍ കീഴടക്കിയാണ് കേരളത്തിന്റെ വനിതകള്‍ അവസാന നാലിലെത്തിയത്.
മൂന്നു സെറ്റിലും വ്യക്തമായ ആധിപത്യത്തോടെയായിരുന്നു കേരളത്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് 25-16ന് വിജയിച്ച കേരളം രണ്ടാം സെറ്റ് 25-13ന് സ്വന്തമാക്കി. നിര്‍ണായകമായ മൂന്നാം സെറ്റ് 25-14ന് വിജയിച്ചതോടെ മത്സരം കേരളത്തിന് അനുകൂലമായി.
മറ്റൊരു ക്വാര്‍ട്ടറില്‍ കര്‍ണാടകത്തിനെ തോല്‍പ്പിച്ച് റെയില്‍വേസ് അവസാന നാലിലെത്തി. മൂന്നു സെറ്റിനുള്ളിലായിരുന്നു റെയില്‍വേസിന്റെ വിജയം. സ്‌കോര്‍: 25-13, 25-14, 25-16.
പുരുഷ വിഭാഗത്തില്‍ അഞ്ചു സെറ്റു നീണ്ട ആവേശ പോരാട്ടത്തിനൊടുവില്‍ ആന്ധ്രാ പ്രദേശിനെ തോല്‍പ്പിച്ച് തമിഴ്‌നാട് സെമിയിലെത്തി. ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിലായിരുന്നു തമിഴ്‌നാടിന്റെ വിജയം. ആദ്യ സെറ്റ് 29-27ന് നേടിയ തമിഴ്‌നാട് രണ്ടാം സെറ്റ് നഷ്ടപ്പെടുത്തി.
എന്നാല്‍ മൂന്നാം സെറ്റില്‍ 25-20ന് പിടിച്ചു. പക്ഷേ നാലാം സെറ്റില്‍ ആന്ധ്രാ പ്രദേശ് തിരിച്ചടിച്ചു. ഇതോടെ അഞ്ചാം സെറ്റ് നിര്‍ണായകമായി. ഒടുവില്‍ 19-17ന് തമിഴ്‌നാട് സെറ്റും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. സ്‌കോര്‍: 29-27, 22-25, 25-10, 23-25, 19-17.
Content Highlights: National Volleyball Championship Kerala Women Team In Semi Final