Photo: indiansuperleague.com
ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ഹൈദരാബാദ് എഫ്.സി - ഒഡിഷ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
മത്സരം തുടങ്ങി 13-ാം മിനിറ്റില്‍ തന്നെ ഹൈദരാബാദ് ലീഡെടുത്തു. ലിസ്റ്റന്‍ കൊളാകോയുടെ പാസില്‍ നിന്ന് ഹാളിചരണ്‍ നര്‍സാരിയാണ് ഹൈദരാബാദിനായി സ്‌കോര്‍ ചെയ്തത്. സീസണില്‍ നര്‍സാരിയുടെ നാലാം ഗോളായിരുന്നു ഇത്.
51-ാം മിനിറ്റില്‍ അലക്‌സാണ്ടറിലൂടെയാണ് ഒഡിഷ സമനില ഗോള്‍ നേടിയത്. ഡിയഗോ മൗറീസിയോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍.
ഇതോടെ 12 മത്സരങ്ങളില്‍ നിന്ന് 17 പോയന്റുമായി ഹൈദരാബാദ് നാലാം സ്ഥാനത്ത് തുടരുകയാണ്. 12 മത്സരങ്ങളില്‍ നിന്ന് ഏഴു പോയന്റ് മാത്രമുള്ള ഒഡിഷ അവസാന സ്ഥാനത്തും.
Content Highlights: ISL 2020-21 Odisha FC Fight Back to Deny Hyderabad FC win