Photo: indiansuperleague.com
ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ എ.ടി.കെ മോഹന്‍ ബഗാനെ ഞെട്ടിച്ച് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് എ.ടി.കെയെ മറികടന്ന നോര്‍ത്ത് ഈസ്റ്റ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
മത്സരത്തില്‍ പിറന്ന മൂന്നു ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. 60-ാം മിനിറ്റില്‍ ലൂയിസ് മക്കാഡോയിലൂടെ നോര്‍ത്ത് ഈസ്റ്റാണ് ആദ്യം സ്‌കോര്‍ ചെയ്തത്. 72-ാം മിനിറ്റില്‍ റോയ് കൃഷ്ണയിലൂടെ എ.ടി.കെ ഒപ്പമെത്തി. എന്നാല്‍ 81-ാം മിനിറ്റില്‍ ഫെഡറിക്കോ ഗല്ലെഗോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് മത്സരം സ്വന്തമാക്കി.
തോറ്റെങ്കിലും 13 മത്സരങ്ങളില്‍ നിന്ന് 24 പോയന്റുമായി എ.ടി.കെ രണ്ടാം സ്ഥാനത്ത് തുടരുന്നു. നോര്‍ത്ത് ഈസ്റ്റ് 18 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി.
Content Highlights: ISL 2020-21 NorthEast United beat ATK Mohun Bagan