Photo: indiansuperleague.com
ബംബോലിം: ഐ.എസ്.എല്ലില്‍ ഞായറാഴ്ച നടന്ന കേരള ബ്ലാസ്റ്റേഴ്‌സ് - ചെന്നൈയിന്‍ എഫ്.സി മത്സരം സമനിലയില്‍. ഇരു ടീമും ഓരോ ഗോള്‍ വീതം നേടി.
ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ പിഴവുകള്‍ തുടര്‍ക്കഥയായപ്പോള്‍ ആദ്യ മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ നിരവധി അവസരങ്ങളാണ് ചെന്നൈയിന് കൈവന്നത്. പിന്നാലെ 10-ാം മിനിറ്റില്‍ ചെന്നൈയിന്‍ മുന്നിലെത്തി. എഡ്വിന്‍ വാന്‍സ്‌പോളിന്റെ പാസില്‍ നിന്ന് ഫത്ത്ഖുളോയാണ് ചെന്നൈയിന്റെ ഗോള്‍ നേടിയത്.
ഗോള്‍ വീണ ശേഷവും ചെന്നൈയിന്‍ അവസരങ്ങള്‍ ഒരുക്കിക്കൊണ്ടിരുന്നു. ഇതിനിടെ 28-ാം മിനിറ്റില്‍ ചെന്നൈയിന്‍ ബോക്‌സില്‍ വെച്ച് ദീപക് താംഗ്രിയുടെ കൈയില്‍ പന്ത് തട്ടിയതിന് റഫറി ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു. കിക്കെടുത്ത ഗാരി ഹൂപ്പര്‍ 29-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു.
രണ്ടാം പകുതിയില്‍ പക്ഷേ ആദ്യ പകുതിയിലെ അത്ര വേഗത മത്സരത്തിനുണ്ടായിരുന്നില്ല. 80-ാം മിനിറ്റില്‍ പ്രശാന്തിനെതിരായ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ഈനസ് സിപോവിച്ച് പുറത്തായതോടെ ചെന്നൈയിന്‍ അവസാന 10 മിനിറ്റില്‍ 10 പേരായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ ഈ അവസരം മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല.
മത്സരത്തിന്റെ തത്സമയ വിവരണം താഴെ വായിക്കാം...
Content Highlights: ISL 2020-21 Kerala Blasters and Chennaiyin battle for pride