Photo: indiansuperleague.com
ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ എഫ്.സി ഗോവയ്‌ക്കെതിരേ ഗോള്‍രഹിത സമനില വഴങ്ങിയതോടെ ഹൈദരാബാദ് എഫ്.സി സെമിഫൈനല്‍ കാണാതെ പുറത്ത്. സെമിയിലെത്താന്‍ വിജയം അനിവാര്യമായിരുന്ന ഹൈദരാബാദിനെ സ്വന്തം സ്റ്റേഡിയത്തില്‍ ഗോവ പൂട്ടുകയായിരുന്നു.
മത്സരം സമനിലയായതോടെ സെമിഫൈനലില്‍ കടക്കുന്ന നാലാമത്തെ ടീമായി ഗോവ കടന്നുകൂടി.
20 മത്സരങ്ങളില്‍ നിന്ന് ഏഴു ജയങ്ങളോടെ 31 പോയന്റുമായാണ് ഗോവയുടെ സെമി പ്രവേശനം. ഹൈദരാബാദിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 29 പോയന്റേ നേടാന്‍ സാധിച്ചുള്ളൂ. എ.ടി.കെ മോഹന്‍ ബഗാന്‍, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകള്‍ നേരത്തെ സെമി ബര്‍ത്ത് ഉറപ്പിച്ചിരുന്നു.
മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനായെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളാണ് പലപ്പോഴും ഹൈദരാബാദിന് തിരിച്ചടിയായത്. ഗോവ ഗോള്‍ കീപ്പര്‍ ധീരജ് സിങ്ങിന്റെ സേവുകളും പലപ്പോഴും ഗോവയുടെ രക്ഷയ്‌ക്കെത്തി.
Content Highlights: ISL 2020-21 FC Goa vs Hyderabad FC