ഒഡിഷയെ തകര്‍ത്ത് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി ഗോവ


1 min read
Read later
Print
Share

18-ാം മിനിറ്റില്‍ നൊഗ്വേര, 26-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസ്, 75-ാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍സാലസ് എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്

Photo: indiansuperleague.com

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡിഷ എഫ്.സിയെ തകര്‍ത്ത് എഫ്.സി ഗോവ. ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം.

18-ാം മിനിറ്റില്‍ നൊഗ്വേര, 26-ാം മിനിറ്റില്‍ ജോര്‍ജ് ഓര്‍ട്ടിസ്, 75-ാം മിനിറ്റില്‍ ഇവാന്‍ ഗോണ്‍സാലസ് എന്നിവരാണ് ഗോവയ്ക്കായി സ്‌കോര്‍ ചെയ്തത്.

30-ാം മിനിറ്റില്‍ ഡിയഗോ മൗറീസിയോയാണ് ഒഡിഷയുടെ ആശ്വാസ ഗോള്‍ നേടിയത്.

നിര്‍ണായക മത്സരത്തില്‍ നേടിയ ജയത്തോടെ 18 മത്സരങ്ങളില്‍ നിന്ന് 27 പോയന്റുമായി ഗോവ നാലാം സ്ഥാനത്തെത്തി. തുടര്‍ച്ചയായ ആറു സമനിലക്ക് ശേഷമാണ് ഗോവ ഒരു മത്സരം ജയിക്കുന്നത്.

Content Highlights: ISL 2020-21 FC Goa beat Odisha FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram