ഹൈദരാബാദ് എഫ്.സി പരിശീലനത്തിനിടെ | Photo:twitter.com|HydFCOfficial
കഴിഞ്ഞ സീസണിലാണ് ഹൈദരാബാദ് എഫ്.സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെത്തിയത്. അവസാന സ്ഥാനത്താണ് ടീം ഫിനിഷ് ചെയ്തത്.
ഇത്തവണ പ്രകടനം മെച്ചപ്പെടുത്താന്‍ നേരത്തേതന്നെ ക്ലബ്ബ് മാനേജ്മെന്റ് പ്രവര്‍ത്തനം തുടങ്ങി. ബെംഗളൂരു എഫ്.സി.യുടെ മുന്‍ പരിശീലകന്‍ ആല്‍ബര്‍ട്ടോ റോക്കയെ മുഖ്യ പരിശീലകനാക്കുകയും ചെയ്തു.
എന്നാല്‍ സ്പാനിഷ് ക്ലബ്ബ് എഫ്.സി. ബാഴ്സലോണയുടെ പരിശീലകസംഘത്തിലേക്ക് അവസരം ലഭിച്ചതോടെ റോക്ക ക്ലബ്ബ് വിട്ടു. തുടര്‍ന്നാണ് മനോലോയുടെ വരവ്. റോക്കയുടെ പോക്കും മനോലയുടെ വരവും ഏത് രീതിയിലാണ് ടീമിനെ ബാധിച്ചതെന്ന് കളത്തിലറിയാം.

Content Highlights: ISL 2020-21 club preview Hyderabad FC