Photo: indiansuperleague.com
ബാംബോലിം: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്‍ എഫ്.സി.
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. 21-ാം മിനിറ്റില്‍ ബര്‍ത്തലോമ്യു ഓഗ്‌ബെച്ചെയിലൂടെ മുംബൈയാണ് ആദ്യം സ്‌കോര്‍ ചെയ്തത്.
ബിപിന്‍ സിങ് ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് ഹെഡറിലൂടെ താരം വലയിലെത്തിക്കുകയായിരുന്നു.
എന്നാല്‍ 76-ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ച് ഇസ്മയില്‍ ഗോണ്‍കാല്‍വസ് ചെന്നൈയിന് സമനില നേടിക്കൊടുത്തു.
യാക്കുബ് സില്‍വസ്റ്ററിനെ അഹമ്മദ് ജാഹു ബോക്‌സില്‍ വീഴ്ത്തിയതിനായിരുന്നു പെനാല്‍റ്റി.
13 മത്സരങ്ങളില്‍ നിന്ന് 30 പോയന്റുമായി മുംബൈ ഒന്നാം സ്ഥാനത്ത് തുടരുന്നു. 14 മത്സരങ്ങളില്‍ നിന്ന് 16 പോയന്റുമായി ചെന്നൈയിന്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു.
Content Highlights: ISL 2020-21 Chennaiyin FC Hold Mumbai City FC to Draw