Photo: indiansuperleague.com
ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സി - ഹൈദരാബാദ് എഫ്.സി മത്സരം ഗോള്‍രഹിത സമനിലയില്‍.
ഹൈദരാബാദ് ടീമിന്റെ മികച്ച മുന്നേറ്റങ്ങള്‍ കണ്ട മത്സരത്തില്‍ ബെംഗളൂരു മുന്നേറ്റനിര തീര്‍ത്തും നിറംമങ്ങി. 13 ഷോട്ടുകളാണ് ഹൈദരാബാദ് താരങ്ങള്‍ ബെംഗളൂരു പോസ്റ്റിലേക്ക് തൊടുത്തത്. പലപ്പോഴും ബെംഗളൂരു പ്രതിരോധ നിരയെ നിസ്സഹായരാക്കിയായിരുന്നു ഹൈദരാബാദിന്റെ മുന്നേറ്റം.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹൈദരാബാദാണ് താളം കണ്ടെത്തിയത്. കരുത്തരായ ബെംഗളൂരുവിനെതിരേ അവര്‍ 24-ാം മിനിറ്റില്‍ മുന്നിലെത്തേണ്ടതായിരുന്നു. ഫ്രീ കിക്കില്‍ നിന്നുള്ള അരിഡാനെ സന്റാനയുടെ ഗോളെന്നുറച്ച ഹെഡര്‍ ഗുര്‍പ്രീത് സിങ് അവിശ്വസനീയമായി രക്ഷപ്പെടുത്തുകയായിരുന്നു.
ആദ്യ പകുതിയില്‍ രണ്ട് താരങ്ങള്‍ക്ക് പരിക്കേറ്റ് പുറത്തായതൊന്നും ഹൈദരാബാദിന്റെ മുന്നേറ്റത്തെ ബാധിച്ചില്ല. ജോയല്‍ ജോസഫും ലൂയിസ് സസ്‌ത്രെയുമാണ് പരിക്കേറ്റ് മടങ്ങിയത്.
അരിഡാനെ സന്റാനയും ഹാളിചരണ്‍ നര്‍സാരിയുമെല്ലാം അവസരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതിനൊപ്പം ബെംഗളൂരു മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിക്കാനും ഹൈദരാബാദിന് സാധിച്ചു. ക്യാപ്റ്റന്‍ സുനില്‍ ഛേത്രി, ആഷിഖ് കുരുണിയന്‍, ഉദാന്ത സിങ് എന്നിവരെ ഹൈദരാബാദ് കൃത്യമായി പൂട്ടി. വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് ബെംഗളൂരു എഫ്.സിയില്‍ നിന്നുണ്ടായത്.
മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം...
Content Highlights: ISL 2020-21 Bengaluru FC to face confident Hyderabad FC