റോയ് കൃഷ്ണയുടെ ഗോളില്‍ ജംഷേദ്പുരിനെ മറികടന്ന് എ.ടി.കെ


1 min read
Read later
Print
Share

ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 36 പോയന്റുമായി എ.ടി.കെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി

Photo: indiansuperleague.com

ഫത്തോര്‍ഡ: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ജംഷേദ്പുര്‍ എഫ്.സിക്കെതിരേ എ.ടി.കെ മോഹന്‍ ബഗാന് ജയം.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു എ.ടി.കെയുടെ ജയം. 85-ാം മിനിറ്റില്‍ റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയ ഗോള്‍ നേടിയത്.

ഡേവിഡ് വില്യംസിന്റെ പാസില്‍ നിന്നായിരുന്നു കൃഷ്ണയുടെ ഗോള്‍. സീസണില്‍ താരത്തിന്റെ 13-ാം ഗോളായിരുന്നു ഇത്.

ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 36 പോയന്റുമായി എ.ടി.കെ പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.

Content Highlights: ISL 2020-21 ATK Mohun Bagan look to go top with win over Jamshedpur FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram