31-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ചെന്നൈക്കെതിരേ സമനില പിടിച്ച് ഈസ്റ്റ് ബംഗാള്‍


1 min read
Read later
Print
Share

ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന്റെ പ്രകടനവും ഈസ്റ്റ് ബംഗാളിന് നിര്‍ണായകമായി

Photo: indiansuperleague.com

ബാംബോലിം: ഐ.എസ്.എല്ലില്‍ ഇന്ന് നടന്ന ചെന്നൈയിന്‍ എഫ്.സി - ഈസ്റ്റ് ബംഗാള്‍ മത്സരം ഗോള്‍രഹിത സമനിലയില്‍.

31-ാം മിനിറ്റില്‍ 10 പേരായി ചുരുങ്ങിയിട്ടും ചെന്നൈ ആക്രമണത്തെ പ്രതിരോധിച്ച ഈസ്റ്റ് ബംഗാള്‍ സമനില പിടിക്കുകയായിരുന്നു.

22-ാം മിനിറ്റില്‍ ആദ്യ മഞ്ഞക്കാര്‍ഡ് കണ്ട അജയ് ഛേത്രി 31-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ്പയ്‌ക്കെതിരായ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ഈസ്റ്റ് ബംഗാള്‍ 10 പേരായി ചുരുങ്ങിയത്.

ഈസ്റ്റ് ബംഗാള്‍ ഗോള്‍കീപ്പര്‍ ദേബ്ജിത്ത് മജുംദാറിന്റെ പ്രകടനവും ഈസ്റ്റ് ബംഗാളിന് നിര്‍ണായകമായി. 57, 84 മിനിറ്റുകളില്‍ ഗോളെന്നുറച്ച അവസരങ്ങളാണ് ദേബ്ജിത്ത് രക്ഷപ്പെടുത്തിയത്.

Content Highlights: ISL 2020-21 10 man SC East Bengal holds Chennaiyin to draw

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram