Photo: twitter.com|IndSuperLeague
ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ജംഷേദ്പുര്‍ എഫ്.സിയ്ക്ക് വിജയം. ചെന്നൈയിന്‍ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ജംഷേദ്പുര്‍ കീഴടക്കിയത്.
ചെന്നൈയുടെ സിപോവിച്ച് വഴങ്ങിയ സെല്‍ഫ് ഗോളാണ് ജംഷേദ്പുരിന് വിജയമൊരുക്കിയത്. ജംഷേദ്പുരിന്റെ സ്റ്റീഫന്‍ എസ്സെ മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വന്തമാക്കി.
മത്സരമവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമിലാണ് ഗോള്‍ പിറന്നത്. ബോക്‌സിനുള്ളിലേക്ക് ഉയര്‍ന്നുവന്ന പന്ത് കാലിലൊതുക്കിയ ജംഷേദ്പുരിന്റെ ഗ്രാന്‍ഡെ പോസ്റ്റിലേക്ക് ഉഗ്രന്‍ ഷോട്ടെടുത്തു. എന്നാല്‍ പന്ത് പ്രതിരോധതാരം സിപോവിച്ചിന്റെ കാലില്‍ തട്ടി വലയില്‍ കയറി. ഗോള്‍ കീപ്പര്‍ വിശാലിനെ കബിളിപ്പിച്ചാണ് പന്ത് വലയിലെത്തിയത്.
ഒരു ഷോട്ടുപോലും ലക്ഷ്യത്തിലേക്കടിക്കാതെയാണ് ജംഷേദ്പുര്‍ വിജയം സ്വന്തമാക്കിയത് എന്ന രസകരമായ വസ്തുതയുണ്ട് ഇന്നത്തെ മത്സരത്തിന്. ജംഷേദ്പുരിനായി മലയാളി ഗോള്‍കീപ്പര്‍ ടി.പി.രഹനേഷ് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.
ഈ വിജയത്തോടെ ജംഷേദ്പുര്‍ പോയന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എന്നാല്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്തേക്ക് വീണു. ചെന്നൈയിന്‍ കഴിഞ്ഞ അഞ്ചുമത്സരങ്ങളില്‍ വിജയം നേടിയിട്ടില്ല. ഈ വിജയം ജംഷേദ്പുരിന്റെ പ്ലേ ഓഫ് സാധ്യതകളും സജീവമാക്കി.
ആദ്യപാദ മത്സരത്തില്‍ ചെന്നൈയിന്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് ജംഷേദ്പുരിനെ കീഴടക്കിയിരുന്നു
Content Highlights: Chennain FC vs Jamshedpur FC ISL 2020-2021