ബ്ലാസ്റ്റേഴ്സ് പരിശീലനത്തിൽ ഫോട്ടോ: എഫ്ബി|കേരള ബ്ലാസ്റ്റേഴ്‌സ്
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ കളിക്ക് ടിക്കറ്റ് കിട്ടാന്‍ ആളുകള്‍ ഇടികൂടുന്ന സ്ഥിതിയുണ്ടായിരുന്നു. കളിയുടെ കാര്യം മറന്നുപോയിട്ട്, 'നാളെ കളിയുണ്ടോ'യെന്ന് നിസ്സംഗമായി അന്വേഷിക്കുന്ന സ്ഥിതിയിലേക്ക് അത് മാറിയിരിക്കുന്നു. അത്ര നിരാശ സമ്മാനിച്ച ടീം ഒരിക്കല്‍ക്കൂടി സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഞായറാഴ്ച ഇറങ്ങുകയാണ്. ഹൈദരാബാദ് എഫ്.സി.യാണ് എതിരാളികള്‍. രാത്രി 7.30-ന് ജവാഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് കളി.
പോയന്റ് നിലയില്‍ ഏറ്റവും പിന്നിലുള്ള ടീമുകള്‍ തമ്മിലുള്ള കളി. ബ്ലാസ്റ്റേഴ്സിന് പത്ത് കളിയില്‍ എട്ട് പോയന്റുണ്ട്, ഹൈദരാബാദിന് അഞ്ചും. ഈ കളികൂടി ജയിച്ചില്ലെങ്കില്‍ ഇപ്പോള്‍ത്തന്നെ മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്ന കാണികളുടെ എണ്ണം പിന്നെയും കുറയും. അദ്ഭുതങ്ങള്‍ സംഭവിച്ചാലേ ടീം ഇനി പ്ലേയോഫിലേക്ക് കടക്കൂ. പരിക്കേറ്റ മിക്കതാരങ്ങളും തിരിച്ചുവരുന്നെന്നതാണ് ബ്ലാസ്റ്റേഴ്സിന് അനുകൂലഘടകം.
എന്നാല്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ പരിക്കേറ്റ മരിയോ അര്‍ക്വിസ് കളിക്കുമോയെന്ന് വ്യക്തമല്ല. ഒരേ സ്റ്റാര്‍ട്ടിങ് ഇലവനെ തുടര്‍ച്ചയായി ഒരു കളിയിലും പരീക്ഷിക്കാന്‍ കഴിയാഞ്ഞ വിഷമമാണ് കോച്ച് എല്‍ക്കോ ഷട്ടോരിക്ക്. കഴിഞ്ഞ ഒമ്പതുമത്സരങ്ങളില്‍ ഒന്നിലും വിജയം നേടാനായിട്ടില്ല. ഇതിനെക്കാള്‍ മോശമാണ് ഹൈദരാബാദിന്റെ സ്ഥിതി.
Content Highlights: Kerala Blasters vs Hyderabad FC ISL 2020