ബെംഗളൂരുവിന്റെ ഗോളാഘോഷം Photo Courtesy: ISL Media
ബെംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോളില്‍ ബെംഗളൂരു എഫ്.സി. ഒഡിഷയെ 3-0 ത്തിന് തോല്‍പ്പിച്ചു. ഇതോടെ പോയന്റ് പട്ടികയില്‍ ബെംഗളൂരു മുന്നിലെത്തി. ഡെസ്രോണ്‍ ബ്രൗണ്‍ (23), രാഹുല്‍ ബെക്കെ (25), സുനില്‍ ഛേത്രി (61 പെനാല്‍റ്റി) എന്നിവര്‍ സ്‌കോര്‍ ചെയ്തു.
ഇതോടെ ഒഡിഷയുടെ അപരാജിത കുതിപ്പിന് അവസാനമായി. കഴിഞ്ഞ നാല് മത്സരങ്ങളിലും ഒഡീഷ തോറ്റിരുന്നില്ല. ആദ്യ പകുതിയില്‍ തന്നെ രണ്ട് ഗോളിന്റെ ലീഡ് നേടിയ ബെംഗളൂരു വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. പെനാല്‍റ്റി കൂടി ലഭിച്ചതോടെ ആതിഥേയര്‍ വിജയമുറപ്പിച്ചു.
14 കളിയില്‍ ബെംഗളൂരുവിന് 25 പോയന്റായി. 13 കളിയില്‍ 24 പോയന്റുള്ള എ.ടി.കെ. രണ്ടാമതും ഇത്രയും പോയന്റുള്ള ഗോവ മൂന്നാം സ്ഥാനത്തുമാണ്.
Content Highlights: ISL 2020 Bengaluru FC Win vs Odisha FC