മൂന്നു മാസം 17 ദിവസം, ഒടുവില്‍ സീസണിലെ അവസാന മത്സരത്തില്‍ ഹൈദരാബാദ് ജയിച്ചു


1 min read
Read later
Print
Share

2019 നവംബര്‍ രണ്ടിന് കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് തോല്‍പ്പിച്ച ശേഷം പിന്നീട് ഇതുവരെ ഹൈദരാബാദിന് സീസണില്‍ ഒരു ജയംപോലും നേടാനായിരുന്നില്ല

Image Courtesy: ISL

ഗുവാഹത്തി: ഐ.എസ്.എല്‍ ആറാം സീസണില്‍ ജയമില്ലാതെ മൂന്നു മാസവും 17 ദിവസവും പിന്നിട്ട ശേഷം ഹൈദരാബാദ് എഫ്.സിക്ക് ജയം. അപ്രധാനമായ മത്സരത്തില്‍ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത ഹൈദരാബാദ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. സീസണില്‍ ഹൈദരാബാദിന്റെ അവസാന മത്സരമായിരുന്നു ഇത്.

2019 നവംബര്‍ രണ്ടിന് കേരള ബ്ലാസ്റ്റേഴ്സിനെ 2-1ന് തോല്‍പ്പിച്ച ശേഷം പിന്നീട് ഇതുവരെ ഹൈദരാബാദിന് സീസണില്‍ ഒരു ജയംപോലും നേടാനായിരുന്നില്ല.

ലിസ്റ്റണ്‍ കൊലാകോ, മാഴ്‌സലീന്യോ എന്നിവരുടെ ഇരട്ട ഗോളുകളാണ് ഹൈദരാബാദിന് വമ്പന്‍ ജയമൊരുക്കിയത്. മുഹമ്മദ് യാസിര്‍ ഒരു ഗോള്‍ നേടി. ആന്‍ഡി കോഹിന്റെ ബൂട്ടില്‍ നിന്നായിരുന്നു നോര്‍ത്ത്ഈസ്റ്റിന്റെ ആശ്വാസ ഗോള്‍.

മത്സരം ആരംഭിച്ച 11-ാം മിനിറ്റില്‍ തന്നെ കൊലാകോയിലൂടെ ഹൈദരാബാദ് മുന്നിലെത്തി. 13-ാം മിനിറ്റില്‍ മാഴ്‌സലീന്യോ അവരുടെ ലീഡുയര്‍ത്തി. 35-ാം മിനിറ്റില്‍ കോഹിലൂടെ നോര്‍ത്ത്ഈസ്റ്റ് ഒരു ഗോള്‍ തിരിച്ചടിച്ചു. എന്നാല്‍ നോര്‍ത്ത്ഈസ്റ്റിന്റെ സന്തോഷം അവിടംകൊണ്ട് തീര്‍ന്നു. 40-ാം മിനിറ്റില്‍ കൊലാകോ തന്നെ ഹൈദരാബാദിനെ വീണ്ടും മുന്നിലെത്തിച്ചു. 55-ാം മിനിറ്റില്‍ യാസിര്‍ ഹൈദരാബാദിന്റെ നാലാം ഗോള്‍ നേടി. 88-ാം മിനിറ്റില്‍ മാഴ്‌സലീന്യോ ഹൈദരാബാദിന്റെ ഗോള്‍പട്ടിക തികച്ചു.

Content Highlights: isl 2019-20 Hyderabad FC end their season with a thumping win over NorthEast United

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram