പത്ത് പേരായി ചുരുങ്ങിയിട്ടും ബെംഗളൂരുവിനെ സമനിലയില്‍ പിടിച്ച് ഹൈദരാബാദ്


1 min read
Read later
Print
Share

ഇഞ്ചുറി ടൈമില്‍ പകരക്കാരന്‍ റോബിന്‍ സിങ്ങാണ് ലക്ഷ്യം കണ്ടത്

ഗച്ചിബൗളി: ഇഞ്ചുറി ടൈമിലെ ഗോളില്‍ ബെംഗളൂരു എഫ്.സിയെ സമനിലയില്‍ പിടിച്ച് ഹൈദരാബാദ് എഫ്.സി. 56-ാം മിനിറ്റില്‍ സാഹില്‍ പന്‍വാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി പത്ത് പേരായി ചുരുങ്ങിയിട്ടും അവസാന മിനിറ്റില്‍ ഹൈദരബാദ് സമിനല ഗോള്‍ കണ്ടെത്തുകയായിരുന്നു.

92-ാം മിനിറ്റില്‍ പകരക്കാരന്‍ റോബിന്‍ സിങ്ങാണ് ലക്ഷ്യംകണ്ടത്. അതേസമയം, കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ബെംഗളൂരു എഫ്.സി ലീഡെടുത്തിരുന്നു. സുനില്‍ ഛേത്രി ആയിരുന്നു ഗോള്‍ സ്‌കോറര്‍.

ആറു കളിയില്‍ പത്തു പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. നാലുപോയന്റുള്ള ഹൈദരാബാദ് അവസാനസ്ഥാനത്തും. പത്തുപോയന്റുള്ള എ.ടി.കെ. കൊല്‍ക്കത്തയാണ് ലീഗില്‍ മുന്നില്‍.

Content Highlights: ISL 2019 Hyderabad FC vs Bengaluru FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram