മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിലെ പുതിയ ടീമായി ഹൈദരാബാദ് എഫ്.സി. സാമ്പത്തിക പ്രതിസന്ധി കാരണം പിന്‍മാറുന്ന പുണെ സിറ്റി എഫ്.സിക്ക് പകരമാണ് പുതിയ ക്ലബ്ബെത്തുന്നത്. ടീം ഉടമകള്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തി.
കേരള ബ്ലാസ്റ്റേഴ്സ് മുന്‍ സി.ഇ.ഒ. വരുണ്‍ ത്രിപുരനേനി, ഐ.ടി. സംരംഭകന്‍ വിജയ് മധുരി എന്നിവരാണ് ടീമിന്റെ അണിയറയില്‍.
പുണെ ടീമിനെ ഹൈദരാബാദിലേക്ക് മാറ്റുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നെങ്കിലും പുതിയ ടീമായിട്ടാണ് ഹൈദരാബാദ് വരുന്നത്. കളിക്കാരനെ ചട്ടം ലംഘിച്ച് സ്വന്തമാക്കിയ സംഭവത്തില്‍ പുണെ ടീമിന് ഒരു വര്‍ഷം ട്രാന്‍സ്ഫര്‍ ബാന്‍ ലഭിച്ചിരുന്നു. ഒക്ടോബര്‍ 20-ന് കൊച്ചിയിലാണ് ഐ.എസ്.എല്ലിന് തുടക്കം.
Content Highlights: Hyderabad FC to replace Pune City in ISL 2019