ഹൈദരാബാദ്: സ്വന്തം തട്ടകത്തിലും ഹൈദരാബാദ് എഫ്. സിക്ക് തോല്‍വി തന്നെ. ഐ. എസ്. എല്ലില്‍ എഫ്.സി.ഗോവയോടാണ് അവർ സീസണിലെ അഞ്ചാം തോല്‍വി ഏറ്റുവാങ്ങിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു തോല്‍വി.
അറുപത്തിയെട്ടാം മിനിറ്റില്‍ പകരക്കാരന്‍ മാന്‍വീര്‍ സിങ്ങാണ് ഗോവയുടെ വിജയഗോള്‍ വലയിലാക്കിയത്. ബ്രന്‍ഡന്‍ ഫെര്‍ണാണ്ടസ് എടുത്ത കോര്‍ണറാണ് ഗോളിന് വഴിവച്ചത്. പോസ്റ്റില്‍ നിന്ന് അകന്നു പറന്ന പന്ത് ആരും മാര്‍ക്ക് ചെയ്യപ്പെടാനില്ലാതെ ഒാടിയെടുത്ത മാന്‍വീര്‍ ഒന്നാന്തരമായി വലയിലേയ്ക്ക് ഹെഡ് ചെയ്തിടുകയായിരുന്നു. പന്ത് ഒരു ബൗണ്‍സിനുശേഷം വലയില്‍.
ലെന്‍ ഡംഗലിന് പകരക്കാരനായി ഇറങ്ങി ആറു മിനിറ്റിനുള്ളിലായിരുന്നു മാന്‍വീര്‍ വിജയഗോള്‍ നേടിയത്.
എണ്‍പതാം മിനിറ്റില്‍ ലീഡുയര്‍ത്താന്‍ മാന്‍വീറിന് മറ്റൊരു അവസരം കൂടി ലഭിച്ചു. എഡു ബെഡിയ നല്‍കിയ പന്തുമായി മുന്നേറി മാന്‍വീര്‍ തൊടുത്ത ഷോട്ട് ഗോളി കമല്‍ജിത്ത് സിങ് സുന്ദമായി സേവ് ചെയ്യുകയായിരുന്നു.
ഏഴ് കളകളില്‍ നിന്ന് പന്ത്രണ്ട് പോയിന്റുമായാണ് ഗോവ ജെംഷേദ്പുരിനെയും നോര്‍ത്ത് ഈസ്റ്റിനെയും മറികടന്ന് മൂന്നാം സ്ഥാനത്തെത്തിയത്. അവരുടം മൂന്നാം ജയമാണിത്.
ഏഴ് കളികളില്‍ അഞ്ചും തോറ്റ ഹൈരാബാദിന് നാലു പോയിന്റ് മാത്രമാണുള്ളത്. ഒരൊറ്റ കളി മാത്രമാണ് അവര്‍ക്ക് ജയിക്കാനായത്.
Content Highlights: FC Goa Beats Hyderabad FC in ISL