To advertise here, Contact Us



24-ാം മിനിറ്റില്‍ 24-കാരന്റെ ഗോള്‍; നര്‍സാറി നിസ്സാരനല്ല


ജോസഫ് മാത്യു

1 min read
Read later
Print
Share

അസമിലെ കൊക്രജാര്‍ ഗ്രാമത്തില്‍നിന്നുവന്ന 24-കാരന്‍ ഇനി മലയാളികളുടെ പ്രിയതാരമാകും.

കൊച്ചി: കഴിഞ്ഞ സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ തകര്‍ത്തുകളിച്ച ഹോളിചരണ്‍ നര്‍സാറിയെ ഇത്തവണ ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത് വെറുതെയായില്ല. മിഡ്ഫീല്‍ഡറായ നര്‍സാറി ബ്ലാസ്റ്റേഴ്സിന് ഈവര്‍ഷത്തെ ആദ്യ ഹോം ഗോള്‍ നല്‍കി ആരാധകരുടെ ഹീറോയായി.

To advertise here, Contact Us

ഇടതുവിങ്ങിലൂടെ കുതിച്ചും പിന്നിലേക്ക് ഇറങ്ങിക്കളിച്ചും നര്‍സാറി മൈതാനത്ത് നിറഞ്ഞു. 65-ാം മിനിറ്റില്‍ വലതുവിങ്ങില്‍ പെനാല്‍ട്ടി ഏരിയയുടെ പുറത്തുനിന്ന് നര്‍സാറി നല്‍കിയ ഉഗ്രന്‍ ക്രോസ് സ്ലാവിസയ്ക്ക് പോസ്റ്റിലേക്ക് തൊടുക്കാനായില്ല. 81-ാം മിനിറ്റില്‍ ബോക്‌സിന് വലതുമൂലയിലേക്ക് നര്‍സാരി നല്‍കിയി പന്ത് കൃത്യമായ പെക്കൂസന്‍ ക്രോസ് ചെയ്‌തെങ്കിലും സ്ലാവിസയ്ക്ക് കണക്ടുചെയ്യാനായില്ല.

അസമിലെ കൊക്രജാര്‍ ഗ്രാമത്തില്‍നിന്നുവന്ന 24-കാരന്‍ ഇനി മലയാളികളുടെ പ്രിയതാരമാകും. സ്‌കൂള്‍ ടീമിലൂടെ അസം ടീമിലും പിന്നീട് ഇന്ത്യ അണ്ടര്‍-16, അണ്ടര്‍-19 ടീമുകളിലും കളിച്ചു. 2010-ല്‍ പൈലന്‍ ആരോസിലൂടെ ലീഗിലേക്ക് വന്നു. തുടര്‍ന്ന് ഡെംപോ ഗോവ, ഡി.എസ്.കെ. ശിവാജിയന്‍സ് ടീമുകള്‍ക്കായി കളിച്ചു. മൂന്നു സീസണില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനുവേണ്ടി കളിച്ചു. 2015-ല്‍ നേപ്പാളിനെതിരേ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറി. അസമില്‍ നടന്ന ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കായി ഗോള്‍ നേടുകയും ചെയ്തു.

നര്‍സാറി കാമുകി ഗീതാഞ്ജലിയോടൊപ്പം ഫോട്ടോ: ഫെയ്‌സ്ബുക്ക്‌

Content Highlights: Halicharan Narzary Kerala Blasters Goal Scorer vs Mumbai City FC

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us