To advertise here, Contact Us



ബ്ലാസ്റ്റേഴ്‌സിലെ പത്താമനായി ഹ്യൂം; ബെര്‍ബറ്റോവിന് ഒമ്പതാം നമ്പര്‍


1 min read
Read later
Print
Share

സി.കെ വിനീത് (13), സന്ദേശ് ജിംഗന്‍ (21), വെസ് ബ്രൗണ്‍ (6), റിനോ ആന്റോ (31) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ താരങ്ങളുടെ നമ്പര്‍.

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിനുവേണ്ടി ഇത്തവണ പത്താം നമ്പര്‍ ജേഴ്സിയില്‍ ഇയാന്‍ ഹ്യൂം, എട്ടാം നമ്പറില്‍ അരാത്ത ഇസുമി, ഒമ്പതാം നമ്പറുകാരനായി ബെര്‍ബറ്റോവ് എന്നിവരാകും രംഗത്തിറങ്ങുക. സി.കെ വിനീത് (13), സന്ദേശ് ജിംഗന്‍ (21), വെസ് ബ്രൗണ്‍ (6), റിനോ ആന്റോ (31) എന്നിങ്ങനെയാണ് മറ്റ് പ്രമുഖ താരങ്ങളുടെ നമ്പര്‍.

To advertise here, Contact Us

മറ്റേതാനും പേരുടെ ജേഴ്സി നമ്പറുകള്‍കൂടി ഹ്യൂം ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗോള്‍ കീപ്പര്‍ പോള്‍ റച്ചുബ്ക്ക (1), നെമാഞ്ജ പെസിച്ച് (4), കരണ്‍ സാഹ്നി (7), കെ. പ്രശാന്ത് (11), മിലന്‍സിങ് (12), ജാക്കിചന്ദ് സിങ് (20), സന്ദീപ് നന്ദി (24), സിഫ്നിയോസ് (29), കറേജ് പെകുസന്‍ (99), അജിത് ശിവന്‍ (36), ലോകന്‍ മീഠേയ് (14), സിയാം ഹംഗല്‍ (19), സുഭാഷിഷ് റോയ് ചൗധരി (27), ലാല്‍റുവാത്താര (39), ലല്‍ത്താക്കിമ (32), സാമുവല്‍ ശതാപ് (28), പ്രീതംകുമാര്‍ സിങ് (23) എന്നിവയാണ് മറ്റു താരങ്ങളുടെ ജേഴ്സി നമ്പറുകള്‍.

ഹ്യൂമിന് ഇത് കേരള ടീമിലേക്കുള്ള തിരിച്ചുവരവാണ്. അരാത്ത കൊല്‍ക്കത്ത എ.ടി.കെ.യുടെയും പുണെ എഫ്.സി.യുടെയും താരമായിരുന്നു. മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്, ബയര്‍ ലേവര്‍ക്യൂസന്‍, ടോട്ടനം, മൊണാക്കോ ടീമുകളുടെ പ്രമുഖ താരമായിരുന്നു ബള്‍ഗേറിയക്കാരനായ ബെര്‍ബറ്റോവ്.

മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് ഡിഫന്‍ഡറായിരുന്ന വെസ് ബ്രൗണ്‍ ഇതാദ്യമായാണ് ഐ.എസ്.എല്‍. കളിക്കാനെത്തുന്നത്. സണ്ടര്‍ലാന്‍ഡ്, ബ്ലാക്ക്ബേണ്‍ റോവേഴ്സ് എന്നിവയ്ക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. ഘാനക്കാരനായ കറേജ് പെകുസന്‍ മിഡ്ഫീല്‍ഡറാണ്. ഹോളണ്ടുകാരനായ മാര്‍ക്ക് സിഫ്നിയോസ് മുന്നേറ്റനിരയിലെ താരമാണ്. സെര്‍ബിയക്കാരനാണ് നെമാഞ്ജ പെസിച്ച്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
To advertise here, Contact Us
To advertise here, Contact Us
To advertise here, Contact Us