ബെംഗളൂരു: ഐ.എസ്.എല്ലില്‍ ബെംഗളൂരു എഫ്.സിക്ക് വിജയത്തുടക്കം. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഐ.എസ്.എല്ലിലെ കന്നി മത്സരത്തിനിറങ്ങിയ ബെംഗളൂരു എതിരില്ലാത്ത രണ്ടു ഗോളിന് മുംബൈ സിറ്റിയെ തോല്‍പ്പിച്ചു.
ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് ബെംഗളൂരുവിന്റെ ഗോളുകള്‍ പിറന്നത്. ആദ്യ ഗോളിനായി 67-ാം മിനിറ്റു വരെ നീലപ്പടയുടെ ആരാധകര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. സ്പാനിഷ് താരം എഡു ഗാര്‍ഷ്യയുടെ ഷോട്ട് മുംബൈ ഗോള്‍കീപ്പറെയും മറികടന്ന് വലയിലെത്തുകയായിരുന്നു. പിന്നീട് അധിക സമയത്ത് സൂപ്പര്‍ താരം സുനില്‍ ഛേത്രി ബെംഗളൂരുവിന്റെ രണ്ടാം ഗോളും നേടി. 93-ാം മിനിറ്റിലായിരുന്നു ഛേത്രിയുടോ ഗോള്‍.
ജയത്തോടെ ബെംഗളൂരു വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കി. ബോള്‍ പൊസിഷനിലും ഷോട്ടിലും മുംബൈയേക്കാള്‍ ആധിപത്യം കാട്ടിയ ബെംഗളൂരുവിന് അര്‍ഹതപ്പെട്ടതു തന്നെയായിരുന്നു ഈ വിജയം.
Content Highlights: ISL 2017 Bengaluru FC vs Mumbai City Football