ബെംഗളൂരു: ഐ.എസ്.എല്ലില്‍ ഒമ്പതാം വിജയവുമായി ബെംഗളൂരു എഫ്.സി. ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്തയെ ഒറ്റ ഗോളിനാണ് ബെംഗളൂരു വിജയിച്ചത്.
39-ാം മിനിറ്റില്‍ സുനില്‍ ഛേത്രിയാണ് ബെംഗളൂരുവിന്റെ വിജയഗോള്‍ നേടിയത്. കൊല്‍ക്കത്തയുടെ പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറെയും നിഷ്പ്രഭമാക്കിയായിരുന്നു ഛേത്രിയുടെ ഗോള്‍. കൊല്‍ക്കത്തയുടെ മധ്യനിരതാരം കോണോര്‍ തോമസ് നഷ്ടപ്പെടുത്തിയ പന്തുമായി മുന്നേറിയ ഛേത്രി കെര്‍വ് ഷോട്ടിലൂടെ വല ചലിപ്പിക്കുകയായിരുന്നു.
വിജയത്തോടെ ഒമ്പത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ബെംഗളൂരു ഒന്നാമതെത്തി. എട്ടു മത്സരങ്ങളില്‍ നിന്ന് ഒമ്പത് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാമതാണ്.