'കിങ് ഈസ് ബാക്ക്'; ധോനിയുടെ ഫിനിഷില്‍ ആവേശഭരിതനായി കോലി


1 min read
Read later
Print
Share

Photo: iplt20.com

ദുബായ്: ലോകമെമ്പാടുമുള്ള എം.എസ് ധോനി ആരാധകര്‍ക്കെല്ലാം ആവേശം സമ്മാനിച്ച ഒരു രാവാണ് കടന്നു പോയത്. ഫിനിഷര്‍ റോളിലേക്ക് തിരിച്ചെത്തിയ തങ്ങളുടെ സൂപ്പര്‍ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കുന്നത് ആവേശത്തോടെയാണ് അവര്‍ കണ്ടത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ ആദ്യ പ്ലേ ഓഫ് മത്സരത്തിലെ ധോനിയുടെ ഫിനിഷിങ് ഇന്നിങ്‌സ് കണ്ട് ആവേശം കൊണ്ടവരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുമുണ്ട്.

ഈ കളിയിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാള്‍ താന്‍ ഒരിക്കല്‍ കൂടി ഇരിപ്പിടത്തില്‍ നിന്ന് ചാടിയെണീക്കാന്‍ കാരണമായെന്ന് കോലി കുറിച്ചു.

ഈ സീസണില്‍ ബാറ്റിങ്ങില്‍ അത്ര ഫോമിലല്ലാതിരുന്ന ധോനി നിര്‍ണായക ഘട്ടത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് സ്വയം പ്രൊമോട്ട് ചെയ്ത് ക്രീസിലെത്തിയാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. ഏറ്റവും നിര്‍ണായക ഘട്ടത്തില്‍ തന്നെ അദ്ദേഹത്തിന്റെ ബാറ്റ് തങ്ങളുടെ ആ പ്രതാപകാലത്തെ അനുസ്മരിപ്പിക്കും വിധം ശബ്ദിച്ചു.

വെറും ആറ് പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയോടെ ധോനി 18 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.

നാലു വിക്കറ്റിനായിരുന്നു ഡല്‍ഹിക്കെതിരേ ചെന്നൈയുടെ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ രണ്ട് പന്തുകള്‍ ശേഷിക്കേ വിജയത്തിലെത്തി.

അര്‍ധസെഞ്ചുറി നേടിയ ഋതുരാജ് ഗെയ്ക്‌വാദിന്റെയും റോബിന്‍ ഉത്തപ്പയുടെയും പ്രകടനം നിര്‍ണായകമായി.

Content Highlights: Virat Kohli expressed his admiration for MS Dhoni

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram