ഓവറില്‍ ആറു ഫോറടച്ച് ഷാ; മത്സര ശേഷം ശിവം മാവി പകരം വീട്ടിയത് ഇങ്ങനെ!


1 min read
Read later
Print
Share

41 പന്തില്‍ നിന്ന് മൂന്നു സിക്‌സും 11 ഫോറുമടക്കം 82 റണ്‍സെടുത്ത ഷായാണ് ഡല്‍ഹിയെ അനായാസം വിജയത്തിലെത്തിച്ചത്

Photo: twitter.com|IPL

അഹമ്മദാബാദ്: ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ തകര്‍പ്പന്‍ ഫോമിലായിരുന്നു ഡല്‍ഹി താരം പൃഥ്വി ഷാ.

41 പന്തില്‍ നിന്ന് മൂന്നു സിക്‌സും 11 ഫോറുമടക്കം 82 റണ്‍സെടുത്ത ഷായാണ് ഡല്‍ഹിയെ അനായാസം വിജയത്തിലെത്തിച്ചത്.

കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ ശിവം മാവി എറിഞ്ഞ ആദ്യ ഓവറിലെ എല്ലാ പന്തുകളും ഷാ ബൗണ്ടറിയിലെത്തിച്ചു. ആറ് ഫോറും ഒരു വൈഡുമടക്കം 25 റണ്‍സാണ് ആ ഓവറില്‍ പിറന്നത്.

മത്സര ശേഷമാണ് ഇതിന് മാവി പൃഥ്വി ഷായോട് പകരം ചോദിച്ചത്. മത്സര ശേഷം ഹസ്തദാനം ചെയ്യാനെത്തിയപ്പോള്‍ തമാശരൂപേണ ഷായുടെ കഴുത്തിനു പിന്നില്‍ പിടിച്ച് വേദനിപ്പിക്കുകയാണ് മാവി ചെയ്തത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിന്റെ നേര്‍കാഴ്ച കൂടിയായി ആ സംഭവം.

2018-ല്‍ പൃഥ്വി ഷായുടെ നേതൃത്വത്തില്‍ അണ്ടര്‍-19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ശിവം മാവി.

Content Highlights: Shivam Mavi took Revenge on Prithvi Shaw who hits 6 Fours In An Over

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram