അനുഷ്‌കയ്ക്കും കോലിക്കും ഒപ്പം അസ്ഹറുദ്ദീൻ | Photo: twitter| Mohammed Azharuddeen
ബെംഗളൂരു: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. ഐ.പി.എല്ലില്‍ ആദ്യമായി കളിക്കാനിറങ്ങിയ അസ്ഹറുദ്ദീന്‍ കോലി ക്യാപ്റ്റനായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമാണ്.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് കേരള ടീമിന്റെ ഓപ്പണറായ അസ്ഹറുദ്ദീനെ ഐ.പി.എല്ലിലെത്തിച്ചത്. 20 ലക്ഷം രൂപയ്ക്ക് ആര്‍സിബി മലയാളി താരത്തെ സ്വന്തമാക്കുകയായിരുന്നു. ഇതുവരെ അസ്ഹറുദ്ദീന്‍ ഐ.പി.എല്ലില്‍ അരങ്ങേറിയിട്ടില്ല
വ്യാഴാഴ്ച്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിന് മുമ്പാണ് 'വിരുഷ്‌ക'യ്‌ക്കൊപ്പമുള്ള ചിത്രം അസ്ഹറുദ്ദീന്‍ ട്വീറ്റ് ചെയ്തത്. ഇത്രയും വിനയമുള്ള വ്യക്തികള്‍ക്കൊപ്പമായതില്‍ ഒരുപാട് സന്തോഷം എന്ന കുറിപ്പോടെയായിരുന്നു അസ്ഹറുദ്ദീന്റെ ട്വീറ്റ്. ഈ ചിത്രം മലയാളി ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ ഈ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു.
Content Highlights: Mohammed Azharuddeen Shares Pic With Virat Kohli, Anushka Sharma