ധോനിയുടെ ആ സിക്‌സറില്‍ ആശ്വാസം; കണ്ണീരോടെ മകള്‍ സിവയെ കെട്ടിപ്പിടിച്ച് സാക്ഷി


1 min read
Read later
Print
Share

19-ാം ഓവറിലെ അഞ്ചാം പന്തില്‍ പിറന്ന ഈ സിക്‌സര്‍ ആരാധകരും ചെന്നൈ ടീമംഗങ്ങളും കൈയടിയോടെയാണ് സ്വീകരിച്ചത്

സിവയെ കെട്ടിപ്പിടിക്കുന്ന സാക്ഷി സിങ് | Photo: hotstar| Ziva Singh Dhoni Instagram

രുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്‍ ഫൈനലിലെത്തിയപ്പോള്‍ തിരുത്തപ്പെട്ടത് എംഎസ് ധോനി നേരിട്ട വിമര്‍ശനങ്ങള്‍ കൂടിയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോനിയുടെ കാലം കഴിഞ്ഞെന്നും ഇപ്പോഴും ചെന്നൈ ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നത് എന്തിനാണെന്നും മറ്റുമുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് ധോനി ഡല്‍ഹിക്കെതിരായ മത്സരത്തിലൂടെ നല്‍കിയത്. അവസാന രണ്ട്‌ ഓവറില്‍ വിജയിക്കാന്‍ 24 റണ്‍സ് എന്ന അവസ്ഥയില്‍ ടീമിനെ വിജയതീരത്ത് എത്തിച്ച ധോനിയുടെ ഫിനിഷിങ് പാടവം ആരാധകര്‍ ഒരിക്കല്‍ കൂടി കണ്ടു.

എട്ടു പന്തില്‍ വിജയിക്കാന്‍ 19 റണ്‍സ് വേണ്ട സമയത്തായിരുന്നു ധോനിയുടെ സിക്‌സര്‍ വന്നത്. ഇതോടെ വിജയലക്ഷ്യം ഏഴു പന്തില്‍ 13 റണ്‍സായി ചുരുങ്ങി.

19-ാം ഓവറിലെ അഞ്ചാം പന്തില്‍ പിറന്ന ഈ സിക്‌സര്‍ ആരാധകരും ചെന്നൈ ടീമംഗങ്ങളും കൈയടിയോടെയാണ് സ്വീകരിച്ചത്. സ്റ്റാന്റില്‍ ഇരുന്ന് കളി കാണുകയായിരുന്ന ധോനിയുടെ ഭാര്യ സാക്ഷി സിങ്ങിനും സന്തോഷം അടക്കാനായില്ല. മകള്‍ സിവയെ കണ്ണീരോടെ കെട്ടിപ്പിടിച്ചായിരുന്നു സാക്ഷിയുടെ ആഘോഷം.

Content Highlights: IPL 2021 Wife Sakshi daughter Ziva get emotional in stands as MS Dhoni takes CSK home

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram