കളിയില്‍ തോറ്റു, പക്ഷേ പ്രണയത്തിന്റെ അപ്പീല്‍ ജയിച്ച് ദീപക് ചാഹര്‍


1 min read
Read later
Print
Share

Photo: twitter.com|ChennaiIPL

ദുബായ്: മത്സരങ്ങളുടെ സമ്മര്‍ദവും അവസാന ഓവറുകള്‍ വരെ നീളുന്ന അനിശ്ചിതത്വവുമെല്ലാം നമ്മള്‍ ഐ.പി.എല്ലില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വ്യാഴാഴ്ച നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ് - പഞ്ചാബ് കിങ്‌സ് മത്സരത്തിനു ശേഷം സ്റ്റേഡിയം വേദിയായത് ഒരു പ്രണയ സാക്ഷാത്കാരത്തിനായിരുന്നു.

ഈ പ്രണയകഥയിലെ നായകന്‍ സൂപ്പര്‍ കിങ്‌സ് താരം ദീപക് ചാഹറും നായിക താരത്തിന്റെ ഗേള്‍ഫ്രണ്ടുമായിരുന്നു. പഞ്ചാബിനെതിരായ മത്സരത്തിനുശേഷം ഗാലറിയിലെത്തിയ ദീപക് തന്റെ കൂട്ടുകാരിയോട് മുട്ടുകുത്തിയിരുന്ന് പ്രണയാഭ്യര്‍ഥന നടത്തുകയായിരുന്നു.

ഇതിന്റെ വീഡിയോ ദീപക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

പഞ്ചാബിനെതിരായ മത്സരം ആറു വിക്കറ്റിന് തോറ്റ ശേഷമായിരുന്നു ദീപക് കൂട്ടുകാരിക്ക് മുന്നില്‍ പ്രണയത്തിനായി അപ്പീല്‍ ചെയ്തത്. ഒടുവില്‍ താരത്തിന്റെ അപ്പീല്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.

Content Highlights: IPL 2021 Deepak Chahar proposes to girlfriend at the stands

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram