പരാജയപ്പെട്ടതില്‍ നിരാശയുണ്ട്, പക്ഷേ തലയുയര്‍ത്തി തന്നെയാണ് മടങ്ങുന്നത് : കോലി


1 min read
Read later
Print
Share

വിരാട് കോലി നായകസ്ഥാനത്തുനിന്നും പിന്മാറുമ്പോള്‍ ഒരു യുഗത്തിനാണ് അവസാനമാകുന്നത്.

Photo: PTI

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയല്‍ ലീഗ് എലിമിനേറ്ററില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോല്‍വി വഴങ്ങിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി. ടീം പുറത്തായതിനേക്കാള്‍ സൂപ്പര്‍താരം വിരാട് കോലിയെ നായകസ്ഥാനത്ത് ഇനി കാണാനാകില്ല എന്ന സങ്കടത്തിലാണ് ക്രിക്കറ്റ് ലോകം.

കോലി നായകനായുള്ള ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ അവസാന മത്സരമായിരുന്നു ഇത്. അടുത്ത സീസണ്‍ മുതല്‍ പുതിയ താരമാണ് ബാംഗ്ലൂരിനെ നയിക്കുക. തോല്‍വി നിരാശപകര്‍ന്നെങ്കിലും തലയുയര്‍ത്തിത്തന്നെയാണ് യു.എ.ഇയില്‍ നിന്ന് മടങ്ങുന്നതെന്ന് കോലി പറഞ്ഞു. മത്സരശേഷം ട്വീറ്റിലൂടെയാണ് കോലി മനസ്സ് തുറന്നത്.

' മത്സരം പരാജയപ്പെട്ടതില്‍ നിരാശയുണ്ട്. പക്ഷേ ടീമംഗങ്ങളുടെ പ്രകടനം എനിക്ക് അഭിമാനം പകരുന്നു. പരാജയത്തിലും തലയുയര്‍ത്തിയാണ് ഞങ്ങള്‍ മടങ്ങുന്നത്. ഞങ്ങളെ ഇതുവരെ പിന്തുണച്ച ആരാധകര്‍ക്കും ടീം മാനേജ്‌മെന്റിനും ഒരുപാട് നന്ദി' - കോലി കുറിച്ചു

കോലിയുടെ ഈ ട്വീറ്റിന് പിന്നാലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ട്വീറ്റുമായി രംഗത്തെത്തി. കോലി വരുംതലമുറയ്ക്കുള്ള വലിയ റോള്‍ മോഡലാണെന്നും ടീമിന്റെ വഴികാട്ടിയാണെന്നും റോയല്‍ ചലഞ്ചേഴ്‌സ് കുറിച്ചു. അടുത്ത വര്‍ഷം കിരീടത്തിനായി പോരാടുമെന്നും ടീം കൂട്ടിച്ചേര്‍ത്തു.

വിരാട് കോലി നായകസ്ഥാനത്തുനിന്നും പിന്മാറുമ്പോള്‍ ഒരു യുഗത്തിനാണ് അവസാനമാകുന്നത്. കോലിയ്ക്ക് ആശംസ നേര്‍ന്നുകൊണ്ട് പല പ്രമുഖ താരങ്ങളും രംഗത്തെത്തി. വരാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിനുശേഷം ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തുനിന്നും പടിയിറങ്ങാന്‍ ഒരുങ്ങുകയാണ് കോലി.

Content Highlights: Disappointing end but we can hold our heads high says Virat Kohli

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram