എന്തുകൊണ്ട് ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പന്തെറിഞ്ഞില്ല, കാരണം വ്യക്തമാക്കി സഹീര്‍ ഖാന്‍


1 min read
Read later
Print
Share

കൊല്‍ക്കത്തയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്കും ആദം മില്‍നെയും കളിക്കുമെന്നും സഹീര്‍ഖാന്‍ വ്യക്തമാക്കി.

Photo: twitter.com|mipaltan

ചെന്നൈ: ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരായ ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാത്തതിന്റെ കാരണം വ്യക്തമാക്കി ടീമിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സഹീര്‍ ഖാന്‍.

ഇന്ത്യയ്ക്ക് വേണ്ടി ഈയിടെ പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഹാര്‍ദിക് ആദ്യ മത്സരത്തില്‍ പന്തെറിയാത്തതില്‍ ആരാധകര്‍ നിരാശ പ്രകടിപ്പിച്ചിരുന്നു. പരിക്കിന്റെ സാധ്യതയുള്ളതുകൊണ്ടാണ് താരത്തിന് പന്ത് നല്‍കാഞ്ഞതെന്ന് സഹീര്‍ഖാന്‍ വ്യക്തമാക്കി.

' ഹാര്‍ദിക്കിന്റെ പ്രകടനമികവ് നമുക്ക് എല്ലാവര്‍ക്കുമറിയാം. ഇന്ത്യയ്ക്ക് വേണ്ടി ഏറെ പ്രയത്‌നിച്ച താരമാണ് ഹാര്‍ദിക്. ഇംഗ്ലണ്ടിനെതിരേ താരം മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. അതുകൊണ്ട് ആദ്യ മത്സരങ്ങളില്‍ പന്തെറിയുന്നതില്‍ നിന്നും താരത്തിന് വിശ്രമം നല്‍കി. അദ്ദേഹത്തിന്റെ തോളിന് പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് ഫിസിയോ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ആദ്യ മത്സരത്തില്‍ ഹാര്‍ദിക്കിനെ ബൗള്‍ ചെയ്യാന്‍ അനുവദിക്കാതിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ താരം പന്തെറിയും'- സഹീര്‍ഖാന്‍ വ്യക്തമാക്കി.

കൊല്‍ക്കത്തയ്‌ക്കെതിരായ അടുത്ത മത്സരത്തില്‍ ക്വിന്റണ്‍ ഡി കോക്കും ആദം മില്‍നെയും കളിക്കുമെന്നും സഹീര്‍ഖാന്‍ വ്യക്തമാക്കി. ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനോട് തോല്‍വി വഴങ്ങിയിരുന്നു.

Content Highlights: There was a little bit of shoulder concern but you will very soon see Hardik bowl, says Zaheer

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram