മുംബൈക്കെതിരേ കളത്തില്‍; ഐ.പി.എല്ലില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി സുരേഷ് റെയ്‌ന


1 min read
Read later
Print
Share

സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി, മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കൊല്‍ക്കത്ത താരം ദിനേഷ് കാര്‍ത്തിക്ക് എന്നിവരാണ് നേരത്തെ ഈ നാഴികക്കല്ല് പിന്നിട്ടവര്‍

Photo: ANI

ന്യൂഡല്‍ഹി: ഐ.പി.എല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങിയതോടെ ഐ.പി.എല്‍ ചരിത്രത്തിലെ അപൂര്‍ നേട്ടം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ് താരം സുരേഷ് റെയ്‌ന.

ഐ.പി.എല്ലില്‍ 200 മത്സരങ്ങളെന്ന നാഴികക്കല്ലാണ് റെയ്‌ന പിന്നിട്ടത്. ഐ.പി.എല്ലില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ താരമാണ് റെയ്‌ന.

സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി, മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, കൊല്‍ക്കത്ത താരം ദിനേഷ് കാര്‍ത്തിക്ക് എന്നിവരാണ് നേരത്തെ ഈ നാഴികക്കല്ല് പിന്നിട്ടവര്‍.

2008 മുതല്‍ ചെന്നൈ ടീമിന്റെ ഭാഗമാണ് റെയ്‌ന. ഇടയ്ക്ക് ചെന്നൈ വിലക്ക് നേരിട്ടപ്പോള്‍ ഗുജറാത്ത് ലയണ്‍സിന്റെ ഭാഗമായി. ഐ.പി.എല്ലിലെ ആദ്യ എട്ട് സീസണുകളില്‍ ഒരു മത്സരം പോലും നഷ്ടമാക്കാതെ കളിച്ച താരമാണ് റെയ്‌ന.

Content Highlights: Suresh Raina becomes 4th player to play 200 IPL matches

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram