ഇന്നത്തെ മത്സരത്തില്‍ 18 റണ്‍സ് നേടിയാല്‍ രോഹിത് സ്വന്തമാക്കുക അപൂര്‍വമായ റെക്കോഡ്


1 min read
Read later
Print
Share

നിലവില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 46.76 ശരാശരിയില്‍ 982 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്.

Photo: ANI

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. മത്സരത്തില്‍ രോഹിത് ശര്‍മ മുംബൈയ്ക്ക് വേണ്ടി കളിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ താരം ആദ്യ ഇലവനില്‍ ഇടം നേടിയിരുന്നില്ല. ആ മത്സരത്തില്‍ മുംബൈ തോല്‍ക്കുകയും ചെയ്തു.

ഇന്ന് നടക്കുന്ന കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തിലൂടെ വലിയൊരു റെക്കോഡ് സ്വന്തമാക്കാനാണ് രോഹിത് ശര്‍മ ശ്രമിക്കുക. കൊല്‍ക്കത്തയ്‌ക്കെതിരേ ഇന്ന് വെറും 18 റണ്‍സ് നേടാനായാല്‍ രോഹിത് ശര്‍മ കൊല്‍ക്കത്തയ്‌ക്കെതിരേ 1000 റണ്‍സ് തികയ്ക്കും. ഐ.പി.എല്ലില്‍ ഒരു ടീമിനെതിരേ 1000 റണ്‍സടിക്കുന്ന ആദ്യ താരം എന്ന റെക്കോഡ് രോഹിത് സ്വന്തമാക്കും.

നിലവില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ 46.76 ശരാശരിയില്‍ 982 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. 28 മത്സരങ്ങളാണ് താരം കളിച്ചത്. 133.06 ആണ് താരത്തിന്റെ ശരാശരി. രണ്ട് തവണ കൊല്‍ക്കത്തയ്‌ക്കെതിരേ സെഞ്ചുറി നേടുകയും ചെയ്തിട്ടുണ്ട്.

പഞ്ചാബ് കിങ്‌സിനെതിരേ 943 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ രണ്ടാമത്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ 897 റണ്‍സ് നേടിയ വിരാട് കോലി മൂന്നാം സ്ഥാനത്തുണ്ട്.

Content Highlights: Rohit Sharma on the cusp of achieving huge IPL milestone as Mumbai Indians take on KKR in IPL 2021

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram