Photo: iplt20.com
മുംബൈ: കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്‍ 14-ാം സീസണ്‍ താത്കാലികമായി റദ്ദാക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനത്തെ പിന്തുണച്ച് മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഇന്ത്യന്‍ താരവുമായ രോഹിത് ശര്‍മ.
മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ വ്യാഴാഴ്ച പങ്കുവെച്ച വീഡിയോയിലാണ് രോഹിത് ബി.സി.സി.ഐ തീരുമാനത്തെ പിന്തുണച്ചത്. ബി.സി.സി.ഐയുടേത് മികച്ച തീരുമാനമാണെന്ന് രോഹിത് വ്യക്തമാക്കി.
''ടൂര്‍ണമെന്റ് മാറ്റിവെച്ചത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ രാജ്യത്തെ നിലവിലെ സാഹചര്യം വളരെ മോശമായി തുടരുന്നതിനാല്‍ മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം നല്ലതാണെന്ന് ഞാന്‍ കരുതുന്നു.'' - രോഹിത് പറഞ്ഞു.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ ആരും പുറത്തിറങ്ങരുതെന്നും എല്ലാവരും സുരക്ഷിതരായി അവരവരുടെ വീടുകളില്‍ കഴിയണമെന്നും വീഡിയോയില്‍ മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ അഭ്യര്‍ഥിച്ചു.
Content Highlights: Rohit Sharma backs BCCI move to postpone IPL 2021