Photo: PTI
ചെന്നൈ: മഹേന്ദ്ര സിങ് ധോനിയില്ലാത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിനെക്കുറിച്ച് ചിന്തിക്കാനാവില്ലെന്ന് ടീം ഉടമ എന്‍. ശ്രീനിവാസന്‍. മുന്‍ ബി.സി.സി.ഐ. തലവന്‍ കൂടിയായ ശ്രീനിവാസന്‍ ധോനിയെ അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുമെന്നും അറിയിച്ചു.
ധോനിയുടെ നേതൃത്വത്തിലാണ് ഇക്കാലയളവില്‍ ചെന്നൈ ഐ.പി.എല്ലില്‍ എല്ലാ വിജയങ്ങളും നേടിയത്. ധോനിയില്ലാതെ ചെന്നൈ പൂര്‍ണമാകില്ലെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
' ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അവിഭാജ്യ ഘടകമാണ് ധോനി. ധോനിയില്ലാതെ ചെന്നൈ സൂപ്പര്‍ കിങ്‌സില്ല ചെന്നൈ സൂപ്പര്‍ കിങ്‌സില്ലാതെ ധോനിയുമില്ല. ധോനി അത്രമേല്‍ ടീമിന് വേണ്ടപ്പെട്ട താരമാണ്. അടുത്ത സീസണിലും ധോനി ചെന്നൈയ്ക്ക് വേണ്ടി കളിക്കും.'-ശ്രീനിവാസന്‍ പറഞ്ഞു
ഇന്ത്യന്‍ ടീമിന്റെ മെന്ററായി ലോകകപ്പില്‍ പങ്കെടുക്കുന്ന ധോനി നാട്ടില്‍ തിരിച്ചെത്തിയാല്‍ ഐ.പി.എല്‍ കിരീടാഘോഷം നടത്തുമെന്ന് ശ്രീനിവാസന്‍ അറിയിച്ചു. ചെന്നൈ ചിദംബരം സ്‌റ്റേഡിയത്തില്‍ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ പങ്കെടുപ്പിച്ചാണ് പരിപാടി നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ധോനിയുടെ നായകമികവില്‍ 2021 ഐ.പി.എല്ലില്‍ കിരീടം നേടാന്‍ ചെന്നൈയ്ക്ക് സാധിച്ചു. ധോനിയുടെ കീഴില്‍ ചെന്നൈ നേടുന്ന നാലാം ഐ.പി.എല്‍. കിരീടം കൂടിയാണിത്.
Content Highlights: No Chennai Super Kings without MS Dhoni, no MS Dhoni without Chennai Super Kings says N Srinivasan