അടുത്തത് ഞാന്‍ ഇറങ്ങാം, ആ ബാറ്റിങ് പൊസിഷന്‍ ധോനി ചോദിച്ചുവാങ്ങിയത്; ഫ്‌ളെമിങ്


1 min read
Read later
Print
Share

മത്സരത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് ബാറ്റിങ്ങിനിറങ്ങിയ ധോനി വെറും ആറു പന്തില്‍ നിന്ന് 18 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.

Photo: PTI

ദുബായ്: ഐ.പി.എല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പ്ലേ ഓഫില്‍ തകര്‍പ്പന്‍ പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തെടുത്തത്. ഡല്‍ഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം ഋതുരാജ് ഗെയ്ക്‌വാദ്, റോബിന്‍ ഉത്തപ്പ, എം.എസ് ധോനി എന്നിവരുടെ ബാറ്റിങ് മികവില്‍ ചെന്നൈ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് ബാറ്റിങ്ങിനിറങ്ങിയ ധോനി വെറും ആറു പന്തില്‍ നിന്ന് 18 റണ്‍സെടുത്ത് ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു.

ഇപ്പോഴിതാ ജഡേജയ്ക്ക് മുമ്പ് ബാറ്റിങ്ങിനിറങ്ങാന്‍ ധോനി തന്നെ തീരുമാനിക്കുകയായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചെന്നൈ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്.

ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലേക്കുയരാതിരുന്ന ധോനി നിര്‍ണായക സമയത്ത് ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുകയായിരുന്നു.

''അപ്പോള്‍ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. മുന്‍പ് വളരെക്കാലം തമ്മില്‍ സംസാരിച്ചതിലേറെ കാര്യങ്ങള്‍ ആ 20 ഓവറുകള്‍ക്കുള്ളില്‍ ഞങ്ങള്‍ സംസാരിച്ചു. തന്ത്രപരമായ പല കാര്യങ്ങളും അതില്‍ ഉണ്ടായിരുന്നു. ഒടുവില്‍ താന്‍ ബാറ്റിങ്ങിനിറങ്ങാമെന്ന് ധോനി പറയുകയായിരുന്നു. അത് കൃത്യമായി ആലോചിച്ച് പറഞ്ഞതായിരുന്നു, മുമ്പ് പലപ്പോഴും അദ്ദേഹം അങ്ങനെ ചെയ്തിട്ടുണ്ട്. അത് അത്തരത്തിലുള്ള ഒരു ദിവസമായിരുന്നു. ഞാന്‍ അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല, അതിന്റെ ഫലം നമ്മള്‍ കണ്ടല്ലോ.'' - ഫ്‌ളെമിങ് പറഞ്ഞു.

Content Highlights: M.S Dhoni opted to bat ahead of Jadeja Stephen Fleming reveals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram