Photo: twitter.com|BCCI
ന്യൂഡല്‍ഹി: ഐ.പി.എല്‍ 14-ാം സീസണിലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മോശം പ്രകടനത്തിനു പിന്നാലെ ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചു. സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ന്യൂസീലന്‍ഡ് താരം കെയ്ന്‍ വില്യംസണാകും ടീമിനെ നയിക്കുക.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ശനിയാഴ്ച വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചതാണ് ഇക്കാര്യം. അടുത്ത മത്സരം മുതല്‍ ടീം കോമ്പിനേഷനിലും മാറ്റങ്ങള്‍ വരുമെന്നും ടീം വ്യക്തമാക്കി.
സീസണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ടീമിന് നേടാനായത്. വെറും രണ്ടു പോയന്റുമായി എട്ടാം സ്ഥാനത്താണ് ടീം.
2016-ല്‍ വാര്‍ണറുടെ നേതൃത്വത്തിലാണ് ഹൈദരാബാദ് ഐ.പി.എല്‍ കിരീടമണിഞ്ഞത്.
അതേസമയം പന്തുചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വാര്‍ണര്‍ വിലക്ക് നേരിട്ടിരുന്ന 2019 സീസണില്‍ ഹൈദരാബാദിനെ നയിച്ച വില്യംസണ്‍ ടീമിനെ പ്ലേഓഫിലെത്തിച്ചിരുന്നു.
Content Highlights: Kane Williamson takes over Sunrisers Hyderabad captaincy from David Warner