24 റണ്‍സകലെ ഋതുരാജിനെ കാത്ത് ഒരു ഐ.പി.എല്‍ റെക്കോഡ്


1 min read
Read later
Print
Share

സീസണില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 46.38 ശരാശരിയില്‍ 603 റണ്‍സടിച്ചുകൂട്ടിയ ഋതുരാജിന്റെ മികവിലായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ പല വിജയങ്ങളും

Photo: iplt20.com

ദുബായ്: ഐ.പി.എല്‍ 14-ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മികച്ച മുന്നേറ്റത്തിനു പിന്നില്‍ ഋതുരാജ് ഗെയ്ക്‌വാദെന്ന ഓപ്പണര്‍ വഹിച്ച പങ്ക് വളരെ വലുതാണ്.

സീസണില്‍ ഇതുവരെ 15 മത്സരങ്ങളില്‍ നിന്നായി ഒരു സെഞ്ചുറിയും നാല് അര്‍ധ സെഞ്ചുറികളുമടക്കം 46.38 ശരാശരിയില്‍ 603 റണ്‍സടിച്ചുകൂട്ടിയ ഋതുരാജിന്റെ മികവിലായിരുന്നു സൂപ്പര്‍ കിങ്‌സിന്റെ പല വിജയങ്ങളും.

ഇപ്പോഴിതാ കലാശപ്പോരില്‍ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിനെ നേരിടാനൊരുങ്ങുമ്പോള്‍ ഒരു അപൂര്‍വ റെക്കോഡ് താരത്തെ കാത്തിരിപ്പുണ്ട്. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ 24 റണ്‍സ് കൂടി നേടാനായാല്‍ ഐ.പി.എല്ലില്‍ ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഋതുരാജിന് സ്വന്തമാകും. 13 കളികളില്‍ നിന്ന് 626 റണ്‍സുമായി പഞ്ചാബ് കിങ്‌സിന്റെ കെ.എല്‍ രാഹുലാണ് നിലവിലെ ഓറഞ്ച് ക്യാപ്പ് ഉടമ.

നിലവില്‍ മുന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് (ഇപ്പോഴത്തെ പഞ്ചാബ് കിങ്‌സ്) താരം ഷോണ്‍ മാര്‍ഷിന്റെ പേരിലാണ് ഈ റെക്കോഡ്. 2008 സീസണില്‍ പഞ്ചാബിനായി 616 റണ്‍സ് സ്‌കോര്‍ ചെയ്യുമ്പോള്‍ 25 വയസായിരുന്നു താരത്തിന്റെ പ്രായം.

Content Highlights: IPL 2021 Ruturaj Gaikwad is only 23 runs behind KL Rahul in the Orange Cap race

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram