Photo: twitter.com
ചെന്നൈ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ പന്തെറിയവെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്. കൊല്‍ക്കത്തയെ തോല്‍പ്പിച്ചതിനു പിന്നാലെ മുംബൈ ടീമിനെ ആശങ്കയിലാക്കുന്നതാണ് താരത്തിനേറ്റ പരിക്ക്.
ഐ.പി.എല്ലില്‍ 2014-ന് ശേഷം ആദ്യമായാണ് രോഹിത് പന്തെറിയാനെത്തിയത്. എന്നാല്‍ ആദ്യ പന്ത് എറിയാന്‍ തുടങ്ങവെ ബൗളിങ് ആക്ഷന്‍ പൂര്‍ത്തിയാക്കും മുമ്പ് താരത്തിന്റെ കണങ്കാല്‍ മടങ്ങുകയായിരുന്നു. ഉയന്‍ തന്നെ ടീം ഫിസിയോ താരത്തെ പരിശോധിച്ചു. ഇതിനു ശേഷം അദ്ദേഹം ഓവര്‍ പൂര്‍ത്തിയാക്കി.
എന്നാല്‍ ഇതിന് ശേഷവും രോഹിത് ഫീല്‍ഡിങ് തുടര്‍ന്നിരുന്നു.
ഐപിഎല്ലില്‍ ഹാട്രിക് നേടിയിട്ടുള്ള ബൗളറാണ് രോഹിത് ശര്‍മ. ഡെക്കാന്‍ ചാര്‍ജേഴ്സിനു വേണ്ടി കളിക്കുമ്പോഴായിരുന്നു ഇത്.
Content Highlights: IPL 2021 Rohit Sharma twists his ankle while bowling against KKR