ടീം അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിയ ശേഷമേ താന്‍ മടങ്ങൂ; ധോനിയുടെ തീരുമാനത്തിന് കൈയടികള്‍


1 min read
Read later
Print
Share

ടീമംഗങ്ങളും പരിശീലക സംഘവുമടക്കം എല്ലാവരും നാട്ടിലേക്കു മടങ്ങിയിട്ടു മാത്രമേ താന്‍ ടീം ഹോട്ടല്‍ വിടൂ എന്ന തീരുമാനം ധോനി എല്ലാവരെയും അറിയിച്ചിട്ടുണ്ട്

Photo: ANI

മുംബൈ: ബയോ ബബിളിലുള്ള താരങ്ങള്‍ക്ക് കോവിഡ് ബാധിച്ചതോടെ ഐ.പി.എല്ലിന്റെ 14-ാം സീസണ്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ വിവിധ ടീമുകളിലെ സ്വദേശികളും വിദേശികളുമായ താരങ്ങളെല്ലാം തങ്ങളുടെ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. എന്നാല്‍ റാഞ്ചിയിലെ തന്റെ വീട്ടിലേക്കുള്ള മടക്കം വൈകിപ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ് ധോനി.

കാരണം എന്താണെന്നോ? വിദേശ താരങ്ങളടക്കമുള്ള ടീം അംഗങ്ങളെല്ലാം സുരക്ഷിതരായി മടങ്ങിക്കഴിഞ്ഞ ശേഷമേ താന്‍ വിമാനം കയറൂ എന്നാണ് ധോനിയുടെ തീരുമാനം. സൂപ്പര്‍ കിങ്‌സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പല വിദേശ താരങ്ങളുടെയും മടക്കയാത്ര പ്രതിസന്ധിയിലാണ്. ടീമംഗങ്ങളും പരിശീലക സംഘവുമടക്കം എല്ലാവരും നാട്ടിലേക്കു മടങ്ങിയിട്ടു മാത്രമേ താന്‍ ടീം ഹോട്ടല്‍ വിടൂ എന്ന തീരുമാനം ധോനി എല്ലാവരെയും അറിയിച്ചിട്ടുണ്ട്.

''ഹോട്ടലില്‍ നിന്ന് മടങ്ങുന്ന അവസാന താരമായിരിക്കും താനെന്നാണ് മഹിഭായ് ഞങ്ങളോട് പറഞ്ഞത്. ആദ്യം വിദേശ താരങ്ങള്‍ മടങ്ങട്ടേയെന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നീട് ഇന്ത്യന്‍ താരങ്ങളും. എല്ലാവരും നാട്ടില്‍ സുരക്ഷിതമായി എത്തിയ ശേഷം മാത്രമെ താന്‍ ഹോട്ടല്‍ വിടൂ എന്ന് അദ്ദേഹം പറഞ്ഞു.'' - ഒരു സൂപ്പര്‍ കിങ്‌സ് താരം ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞതാണ് ഇക്കാര്യം.

Content Highlights: IPL 2021 MS Dhoni delays return to Ranchi till all his CSK teammates depart

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram