ഇരകള്‍ 150; ഐ.പി.എല്ലില്‍ അപൂര്‍വ നേട്ടവുമായി എം.എസ് ധോനി


1 min read
Read later
Print
Share

കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ ദീപക് ചാഹറിന്റെ പന്തില്‍ നിതിഷ് റാണയുടെ ക്യാച്ച് ഓടിച്ചെന്ന് കൈക്കലാക്കിയതോടെയാണ് ധോനി ഈ നേട്ടം സ്വന്തം പേരിലാക്കിയത്

കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ നിതിഷ് റാണയുടെ ക്യാച്ചെടുത്ത ശേഷം ധോനിയും ചെന്നൈ ടീം അംഗങ്ങളും | Photo:iplt20.com

മുംബൈ: കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ ഐ.പി.എല്ലില്‍ വിക്കറ്റിനു പിന്നില്‍ അപൂര്‍വ നേട്ടവുമായി ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എം.എസ് ധോനി.

ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ 150 പേരെ പുറത്താക്കുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ധോനി സ്വന്തമാക്കിയത്.

കൊല്‍ക്കത്ത ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ ദീപക് ചാഹറിന്റെ പന്തില്‍ നിതിഷ് റാണയുടെ ക്യാച്ച് ഓടിച്ചെന്ന് കൈക്കലാക്കിയതോടെയാണ് ധോനി ഈ നേട്ടം സ്വന്തം പേരിലാക്കിയത്.

ഐ.പി.എല്ലില്‍ ധോനിയുടെ 111-ാം ക്യാച്ചായിരുന്നു ഇത്. 39 സ്റ്റമ്പിങ്ങുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്.

അതേസമയം ആവേശം അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ 18 റണ്‍സിനാണ് ചെന്നൈ, കൊല്‍ക്കത്തയെ തോല്‍പ്പിച്ചത്.

Content Highlights: IPL 2021 MS Dhoni becomes 1st wicketkeeper to complete 150 dismissals

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram