ഏഴു വര്‍ഷത്തിനു ശേഷം ഐ.പി.എല്‍ ഫൈനല്‍; വമ്പന്‍ കേക്ക് മുറിച്ച് കൊല്‍ക്കത്തയുടെ വിജയാഘോഷം


2 min read
Read later
Print
Share

Photo: Screen Grab| instagram.com|kkriders

ഷാര്‍ജ: അവിശ്വസനീയമായ രംഗങ്ങള്‍ക്ക് വേദിയായ ആവേശകരമായ മത്സരത്തിനൊടുവിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കീഴടക്കി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐ.പി.എല്‍ 14-ാം സീസണിന്റെ ഫൈനലില്‍ പ്രവേശിച്ചത്.

ഡല്‍ഹി ഉയര്‍ത്തിയ 136 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത അവസാന ഓവറിലെ അഞ്ചാം പന്തിലാണ് വിജയം നേടിയത്.

ഒരു ഘട്ടത്തില്‍ അനായാസ വിജയത്തിലേക്ക് കുതിക്കുകയായിരുന്ന കൊല്‍ക്കത്തയെ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി വിറപ്പിച്ച ശേഷമാണ് ഡല്‍ഹി കീഴടങ്ങിയത്.

ഡല്‍ഹിക്കെതിരായ ഈ വിജയം വമ്പന്‍ കേക്ക് മുറിച്ചാണ് കൊല്‍ക്കത്ത താരങ്ങള്‍ ആഘോഷമാക്കിയത്. ഏഴു വര്‍ഷത്തിനു ശേഷമാണ് കൊല്‍ക്കത്ത ഐപിഎല്‍ ഫൈനലില്‍ കടക്കുന്നത്.

ശുഭ്മാന്‍ ഗില്‍, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ എന്നിവര്‍ ചേര്‍ന്നാണ് ഈ വമ്പന്‍ കേക്ക് മുറിച്ചത്. ഇതിന്റെ വീഡിയോ കൊല്‍ക്കത്ത തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ചിട്ടുണ്ട്.

136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത ഒരു ഘട്ടത്തില്‍ 14.5 ഓവറില്‍ ഒരു വിക്കറ്റിന് 123 റണ്‍സ് എന്ന ശക്തമായ നിലയിലായിരുന്നു. അവിടുന്നങ്ങോട്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന അവര്‍ ഏഴിന് 130 എന്ന നിലയിലേക്ക് വീണു. പിന്നീട് അവസാന ഓവറില്‍ സിക്സടിച്ചുകൊണ്ട് രാഹുല്‍ ത്രിപാഠിയാണ് കൊല്‍ക്കത്തയ്ക്ക് വിജയം സമ്മാനിച്ചത്.

Content Highlights: IPL 2021 Kolkata Knight Riders Celebrate Final berth With A Huge Cake

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram